കേരളം

kerala

ETV Bharat / city

കൊവിഡ് രോഗി ചാടിപ്പോയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി - കൊവിഡ് രോഗി ചാടിപ്പോയി

രണ്ടു പരിശോധന ഫലങ്ങളും നെഗറ്റീവായി ഇന്ന് ഡിസ്ചാർജ് ചെയ്യാനിരിക്കെയാണ് ആനാട് സ്വദേശി ആശുപത്രിയില്‍ നിന്ന് മുങ്ങിയത്.

covid patient escape  covid  കൊവിഡ് വാര്‍ത്തകള്‍  കൊവിഡ് രോഗി ചാടിപ്പോയി  ആരോഗ്യ മന്ത്രി
കൊവിഡ് രോഗി ചാടിപ്പോയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

By

Published : Jun 9, 2020, 6:20 PM IST

തിരുവനന്തപുരം: മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന കൊവിഡ് രോഗി ചാടിപ്പോയ സംഭവത്തിൽ അന്വേഷണത്തിന് ആരോഗ്യ മന്ത്രിയുടെ നിർദ്ദേശം. ഇന്നു രാവിലെയാണ് ആനാട് സ്വദേശിയായ ആൾ ആശുപത്രിയിൽ നിന്ന് ചാടിപ്പോയത്. തുടർന്ന് കെ.എസ് ആർ.ടി.സി ബസിൽ കയറി നാട്ടിലെത്തിയ ഇയാളെ നാട്ടുകാരും പൊലീസും ചേർന്ന് വീണ്ടും ആശുപത്രിയിലേക്ക് കൊണ്ടു പോവുകയായിരുന്നു. രണ്ടു പരിശോധന ഫലങ്ങളും നെഗറ്റീവായി ഇന്ന് ഡിസ്ചാർജ് ചെയ്യാനിരിക്കെയാണ് ഇയാൾ മുങ്ങിയതെന്ന് മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.

ABOUT THE AUTHOR

...view details