തിരുവനന്തപുരം : സംസ്ഥാനത്ത് സ്വകാര്യ ബസുകൾ നാളെ സർവീസ് ആരംഭിക്കും. കൊവിഡ് സുരക്ഷയുടെ ഭാഗമായി പകുതിയാത്രക്കാരെ മാത്രമെ ബസിൽ അനുവദിക്കൂ. 50 ശതമാനം നിരക്ക് വർധനവും അനുവധിച്ചിട്ടുണ്ട്. എന്നാല്‍ ഈ വര്‍ധന പര്യാപ്തമല്ലെന്ന് ആരോപിച്ച് പൊതുഗതാഗതം ആരംഭിച്ച ദിവസമായ ഇന്ന് സ്വകാര്യ ബസുകൾ സർവീസ് നടത്തിയില്ല.
നാളെ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് ആരംഭിക്കും - സ്വകാര്യ ബസുകള്‍ സര്‍വീസ് ആരംഭിക്കും
മാസങ്ങളായി നിർത്തിയിട്ടിരുന്ന ബസുകൾ സഞ്ചാരയോഗ്യമാക്കിയാൽ ഉടൻ സർവീസ് തുടങ്ങുമെന്ന് ഉടമകൾ ഉറപ്പ് നൽകിയതായി മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.
![നാളെ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് ആരംഭിക്കും Private buses will be operated from tomorrow Private buses latest news സ്വകാര്യ ബസുകള്‍ സര്‍വീസ് ആരംഭിക്കും തിരുവനന്തപുരം വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7274882-thumbnail-3x2-bus.jpg)
തുടര്‍ന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ ബസ് ഉടമകളുടെ സംഘടനാ പ്രതിനിധികളുമായി ഇന്ന് ചർച്ച നടത്തി. മാസങ്ങളായി നിർത്തിയിട്ടിരുന്ന ബസുകൾ സഞ്ചാരയോഗ്യമാക്കിയാൽ ഉടൻ സർവീസ് തുടങ്ങുമെന്ന് ഉടമകൾ ഉറപ്പ് നൽകിയതായി മന്ത്രി പറഞ്ഞു. സർക്കാരുമായി കൊവിഡ് കാലത്ത് സഹകരിക്കുന്ന നിലപാട് ഉടമകളിൽ നിന്നുണ്ടാകും. അവരുടെ പ്രശ്നങ്ങൾ സർക്കാർ അനുഭാവപൂർവ്വം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. ജനങ്ങളുടെ സൗകര്യത്തിനായി നഷ്ടം സഹിച്ചും സർവീസ് നടത്തുമെന്ന് ബസുടമകൾ വ്യക്തമാക്കി. സർക്കാറിനെ ധിക്കരിക്കുവാനോ വെല്ലുവിളിക്കാനോ ഇല്ല. നഷ്ടം കൂടിയാൽ വീണ്ടും സർക്കാറിനെ സമീപിക്കുമെന്നും ഉടമകൾ വ്യക്തമാക്കി. കഴിയുന്ന സർവീസുകൾ നാളെ മുതൽ ആരംഭിക്കാനാണ് ഉടമകളുടെ തീരുമാനം.