കേരളം

kerala

ETV Bharat / city

അന്നം കൊടുത്ത് മാധ്യമപ്രവർത്തകരും; പ്രതീക്ഷയായി സാമൂഹിക അടുക്കള - തിരുവനന്തപുരം പ്രസ് ക്ലബ്

പ്രസ് ക്ലബിലെ പി.സി സുകുമാരൻ നായർ ഹാൾ കഴിഞ്ഞ ആറു ദിവസമായി അടുക്കളയാണ്. പാകം ചെയ്യലും പൊതികെട്ടലും ഭക്ഷണ വിതരണവുമായി വളണ്ടിയർമാരും മാധ്യമ പ്രവർത്തകരും ഇവിടെ തിരക്കിലാണ്.

press club community kitchen  trivandrum press club  തിരുവനന്തപുരം പ്രസ് ക്ലബ്  കമ്യൂണിറ്റി കിച്ചണ്‍
സാമൂഹിക അടുക്കള

By

Published : May 13, 2021, 3:33 PM IST

Updated : May 13, 2021, 6:11 PM IST

തിരുവനന്തപുരം:ലോക്ക് ഡൗണിൽ തലസ്ഥാനനഗരം പട്ടിണിയാകാതെ ഉറച്ച കരുതലുമായി തിരുവനന്തപുരം പ്രസ് ക്ലബിന്‍റെ സാമൂഹ്യ അടുക്കള. രണ്ടാം ലോക്ക് ഡൗൺ ആരംഭിച്ചപ്പോൾ മാധ്യമപ്രവർത്തകരെ ഉദ്ദേശിച്ച് തുടങ്ങിയ സാമൂഹിക അടുക്കള, ദിവസങ്ങൾ പിന്നിടുമ്പോൾ നഗരത്തിൽ ജീവിക്കുന്ന വിവിധ വിഭാഗത്തിൽപ്പെട്ടവരുടെ പ്രതീക്ഷയും ആശ്വാസവുമാണ്.

പ്രതീക്ഷയായി സാമൂഹിക അടുക്കള

വാർത്താ സമ്മേളനങ്ങളും പൊതു പരിപാടികളും നിരന്തരം നടക്കുന്ന പ്രസ് ക്ലബിലെ പി.സി സുകുമാരൻ നായർ ഹാൾ കഴിഞ്ഞ ആറു ദിവസമായി അടുക്കളയാണ്. പാകം ചെയ്യലും പൊതികെട്ടലും ഭക്ഷണ വിതരണവുമായി വളണ്ടിയർമാരും മാധ്യമ പ്രവർത്തകരും ഇവിടെ തിരക്കിലാണ്. പതിന്നൊന്നു മണിക്കു മുമ്പേ ഭക്ഷണപ്പൊതികൾക്കായി നൂറുകണക്കിന് ആൾക്കാർ പരിസരത്തുണ്ടാവും. ആൾക്കൂട്ടമൊഴിവാക്കി പൊതികൾ വിതരണം ചെയ്യാൻ ക്രമീകരണങ്ങളുമായി പ്രസ് ക്ലബ് ഭാരവാഹികളും സജ്ജരാണ്.

also read:കൊവിഡ് ബാധിതര്‍ക്ക് സൗജന്യ ഭക്ഷണവുമായി യുവ ബ്രിഗേഡ് പ്രവര്‍ത്തകര്‍

കൊവിഡ് മുന്നണിപ്പോരാളികളായി രാപ്പകൽ ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകർ പട്ടിണിയാകാതെ നോക്കാനാണ് തിരുവനന്തപുരം പ്രസ് ക്ലബ് സായി ഗ്രാമത്തിന്‍റെ സഹകരണത്തോടെ സാമൂഹിക അടുക്കള ആരംഭിച്ചത്. സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്നതറിഞ്ഞ് നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ആൾക്കാർ എത്തിയതോടെ ആവശ്യക്കാർക്കെല്ലാം ഭക്ഷണം എത്തിച്ചു നൽകുക എന്ന വലിയ ഉത്തരവാദിത്തമാണ് പ്രസ് ക്ലബ് ഏറ്റെടുത്തത്. ആദ്യദിനം ആയിരം പേർക്ക് ഭക്ഷണം വിതരണം ചെയ്തു. അഞ്ച് ദിവസം പിന്നിടുമ്പോൾ ഭക്ഷണപ്പൊതികളുടെ ആവശ്യം മൂവായിരത്തിലേക്കെത്തി.

ശ്രീകണ്ഠേശ്വരം, പഴവങ്ങാടി, തമ്പാനൂർ, ഓവർബ്രിഡ്ജ്, പാളയം, സ്റ്റാച്യു, പുളിമൂട് എന്നീ ഭാഗങ്ങളിൽ തെരുവോരത്ത് താമസിക്കുന്നവരും പട്ടിണിയില്ലാതെ കഴിയുന്നത് ഈ സാമൂഹിക അടുക്കളയെ ആശ്രയിച്ചാണ്. ലോക്ക് ഡൗൺ കാലത്ത് രോഗികൾക്കും നഗരത്തിൽ കുടുങ്ങുന്നവർക്കുമായി തിരുവനന്തപുരം നഗരസഭ പ്രഖ്യാപിച്ച 18 ജനകീയ അടുക്കളകൾ ഇനിയും സജ്ജമായിട്ടില്ല. ഈ സാഹചര്യത്തിൽ നല്ല മനസ്സുള്ളവരുടെ സഹകരണത്തോടെയും സാമ്പത്തിക സഹായത്തോടെയും പട്ടിണിയില്ലാതെ നഗരവാസികളെ കാക്കുകയാണ് പ്രസ് ക്ലബിന്‍റെ സാമൂഹ്യ അടുക്കള.

Last Updated : May 13, 2021, 6:11 PM IST

ABOUT THE AUTHOR

...view details