തിരുവനന്തപുരം: പ്രേംനസീര്‍ സുഹൃത്ത് സമിതി ഏര്‍പ്പെടുത്തിയ മികച്ച മാധ്യമ പ്രവര്‍ത്തകനുള്ള പ്രേംനസീര്‍ മാധ്യമ അവാര്‍ഡിന് ഇടിവി ഭാരത് പത്തനംതിട്ട റിപ്പോര്‍ട്ടര്‍ മുഹമ്മദ് ഷാഫി അര്‍ഹനായി. പത്തനംതിട്ട വനമേഖലയിലെ ആദിവാസി ഗോത്ര വിഭാഗമായ മലമ്പണ്ടാരങ്ങളുടെ ജീവിതത്തെ ആസ്പദമാക്കി തയ്യാറാക്കിയ വാര്‍ത്തയ്ക്കാണ് അവാര്‍ഡ്. ആഗസ്റ്റ് 13ന് തിരുവനന്തപുരം പബ്ലിക് ലൈബ്രറി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പ്രേംനസീര്‍ മാധ്യമ അവാര്‍ഡ് ഇടിവി ഭാരത് റിപ്പോര്‍ട്ടര്‍ മുഹമ്മദ് ഷാഫിക്ക് - പ്രേംനസീര്‍ സുഹൃത്ത് സമിതി
പത്തനംതിട്ട വനമേഖലയിലെ ആദിവാസി ഗോത്ര വിഭാഗമായ മലമ്പണ്ടാരങ്ങളുടെ ജീവിതത്തെ ആസ്പദമാക്കി തയ്യാറാക്കിയ വാര്‍ത്തയ്ക്കാണ് അവാര്‍ഡ്
പ്രേംനസീര്‍ മാധ്യമ അവാര്‍ഡിന് ഇ ടി വി ഭാരത് പത്തനംതിട്ട റിപ്പോര്‍ട്ടര്‍ മുഹമ്മദ് ഷാഫി അര്‍ഹനായി
ഡോ എം ആര്‍ തമ്പാന്‍ ചെയര്‍മാനും സുകുപാല്‍ കുളങ്ങര, സുലേഖ എസ് കുറുപ്പ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്. മാധ്യമ മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡിന് മലയാള മനോരമ തിരുവനന്തപുരം അസിസ്റ്റന്‍റ് എഡിറ്റര്‍ സിബി കാട്ടാമ്പള്ളിയെയും തെരഞ്ഞെടുത്തു.
Last Updated : Aug 2, 2019, 7:30 PM IST