കേരളം

kerala

ETV Bharat / city

പിപിഇ കിറ്റ് വാങ്ങിയതിൽ ക്രമക്കേട്: മുൻ മന്ത്രി കെ കെ ശൈലജയ്‌ക്ക് ലോകായുക്ത നോട്ടിസ്

കേസിലെ 14 എതിർകക്ഷികളും ഡിസംബർ 8 ന് ഹാജരാകണമെന്ന് ലോകായുക്ത അറിയിച്ചു

പിപിഇ കിറ്റ് വാങ്ങിയതിൽ ക്രമക്കേട്  കെ കെ ഷൈലജയ്‌ക്ക് ലോകയുക്ത നോട്ടീസ്  കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ  പിപിഇ കിറ്റ് അഴിമതി  കെ കെ ഷൈലജ  Lokayukta notice issued to KK Shailaja  PPE Kit Corruption  KK Shailaja  Lokayukta notice to KK Shailaja  ലോകായുക്ത
പിപിഇ കിറ്റ് വാങ്ങിയതിൽ ക്രമക്കേട്: മുൻ മന്ത്രി കെ കെ ഷൈലജയ്‌ക്ക് ലോകയുക്ത നോട്ടീസ്

By

Published : Oct 14, 2022, 10:25 PM IST

തിരുവനന്തപുരം:കേരള മെഡിക്കൽ സർവിസസ് കോർപ്പറേഷൻ പിപിഇ കിറ്റ് വാങ്ങിയതിൽ ക്രമക്കേട് ആരോപിച്ച് സമർപ്പിച്ച ഹർജിയിൽ മുൻ മന്ത്രി കെ കെ ശൈലജ അടക്കമുള്ള ഉദ്യോഗസ്ഥർക്ക് ലോകായുക്ത നോട്ടിസ് അയച്ചു. കേസിലെ 14 എതിർ കക്ഷികളും ഡിസംബർ 8 ന് ഹാജരാകണം. ലോകായുക്തയുടെ പ്രാഥമിക അന്വേഷണ നടപടികളുടെ ഭാഗമായാണ് നോട്ടിസ്.

മുൻ മന്ത്രി കെ കെ ശൈലജ, ആരോഗ്യ സെക്രട്ടറി ഡോ.രാജൻ എൻ ഐഎഎസ്, കേരള മെഡിക്കൽ സർവിസസ് കോർപ്പറേഷൻ എംഡി ബാലമുരളി ഐഎഎസ്, മുൻ ജനറൽ മാനേജർ ദിലീപ് കുമാർ, വ്യവസായ സെക്രട്ടറി ഡോ. ഇളങ്കോവൻ ഐഎഎസ്, മുൻ എം ഡി, കേരള മെഡിക്കൽ സർവിസസ് കോർപ്പറേഷൻ എന്നിവർക്കാണ് ലോകായുക്ത നോട്ടിസ് നൽകിയിരിക്കുന്നത്.

കേരള മെഡിക്കൽ സർവിസസ് കോർപ്പറേഷൻ പിപിഇ കിറ്റ് വാങ്ങിയതിൽ ക്രമക്കേട് ആരോപിച്ച് വീണ എസ് നായർ ഫയൽ ചെയ്‌ത പരാതിയാണ് ലോകായുക്ത പരിഗണിക്കുന്നത്.

ABOUT THE AUTHOR

...view details