തിരുവനന്തപുരം:ഭര്‍ത്താവിന്‍റെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം യുവതി മകനേയും കൊണ്ട് കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്‌തു. തിരുവനന്തപുരം കിളിമാനൂരിന് സമീപം പുളിമാത്ത് താമസിക്കുന്ന ബിന്ദുവാണ് അഞ്ച് വയസുള്ള മകന്‍ റെജിനെ കിണറ്റിലെറിഞ്ഞ ശേഷം ജീവനൊടുക്കിയത്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ആത്മഹത്യ.
അഞ്ചുവയസുകാരന്‍റെയും 40കാരിയായ യുവതിയുടെയും മൃതദേഹം പുറത്തെടുത്തു പോസ്റ്റ്‌മോര്‍ട്ടത്തിനായി ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്‌ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ബിന്ദുവിന്‍റെയും റെജിലാലിന്‍റെയും രണ്ടാം വിവാഹമായിരുന്നു. ഇരുവരും തമ്മില്‍ വഴക്ക് പതിവായതിനാല്‍ നാട്ടുകാരും പ്രശ്‌നങ്ങളില്‍ ഇടപെടാറില്ല.