തെരഞ്ഞെടുപ്പ് തോൽവി, തിരുവനന്തപുരത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ പോസ്റ്റർ - യുഡിഎഫ് തോൽവി
ഡിസിസി പ്രസിഡന്‍റ് നെയ്യാറ്റിൻകര സനൽ, വി.എസ് ശിവകുമാർ എന്നിവരെ പുറത്താക്കണമെന്ന് പോസ്റ്ററിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്

തെരഞ്ഞെടുപ്പ് തോൽവി, തിരുവനന്തപുരത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ പോസ്റ്റർ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ ജില്ലയിലെ യുഡിഎഫ് തോൽവിയിൽ നേതാക്കൾക്കെതിരെ പോസ്റ്റർ. ഡിസിസി ഓഫീസിന് മുന്നിലാണ് യൂത്ത് കോൺഗ്രസിന്‍റെ പേരിൽ പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്. ഡിസിസി പ്രസിഡന്‍റ് നെയ്യാറ്റിൻകര സനൽ, വി.എസ് ശിവകുമാർ എന്നിവരെ പുറത്താക്കണമെന്ന് പോസ്റ്റിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. തലസ്ഥാനത്തെ തോൽവിയിൽ വലിയ വിമർശനമാണ് നേതാക്കൾക്കെതിരെ ഉയരുന്നത്.