കേരളം

kerala

ETV Bharat / city

മന്ത്രിമാരുടെ വകുപ്പുകള്‍ ഇന്നറിയാം - കെ.കെ ശൈലജ വാർത്തകള്‍

കെ.കെ ശൈലജയുടെ പിൻഗാമിയായി ഒരു വനിത മന്ത്രി തന്നെ വരുമെന്നാണ് സൂചന.

portfolio for ministers tody  kerala election news  cpm latest news  സിപിഎം വാർത്തകള്‍  കെ.കെ ശൈലജ വാർത്തകള്‍  മന്ത്രിമാര്‍
മന്ത്രിമാരുടെ വകുപ്പുകള്‍ ഇന്നറിയാം

By

Published : May 19, 2021, 8:02 AM IST

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച് തീരുമാനം ഇന്ന്. രാവിലെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. സിപിഎം ഏതെങ്കിലും പ്രധാനപ്പെട്ട വകുപ്പുകൾ വിട്ടുനൽകുമോ എന്ന കാര്യത്തിലും ഇന്ന് വ്യക്തത വരും.

പ്രധാന വകുപ്പുകളിൽ ഒന്ന് വേണമെന്ന് കേരള കോൺഗ്രസ് എം ആവശ്യപ്പെട്ടിട്ടുണ്ട്.സിപിഐ പ്രധാന വകുപ്പുകൾ നൽകാനാവില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സിപിഎമ്മിന്‍റെ കൈവശമുള്ള വകുപ്പുകളിൽ ഒന്ന് വിട്ടു നൽകും.

സിപിഎം മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ചും തീരുമാനവും ഉണ്ടാകും. കെ.കെ ശൈലജയെ ഒഴിവാക്കിയ സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ആർക്ക് നൽകുമെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ശൈലജയുടെ പിൻഗാമിയായി ഒരു വനിത മന്ത്രി തന്നെ വരുമെന്നാണ് സൂചന.

also read:പിണറായി 2.0: ഭരണത്തുടർച്ചയ്ക്ക് പുതിയ മുഖം, അറിയാം 11 മന്ത്രിമാരെ..

ABOUT THE AUTHOR

...view details