തിരുവനന്തപുരം: പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ പണം നഷ്ടപ്പെട്ടവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബഡ്‌സ് ആക്‌ട് പ്രകാരമുള്ള കേസുകളുടെ വിചാരണയ്ക്കായി എല്ലാ ജില്ലകളിലും ഓരോ അഡീഷണൽ ജില്ലാ സെഷൻസ് കോടതികൾ നിർദേശിക്കപ്പെട്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
പോപ്പുലർ ഫിനാൻസ്; ഇരകളുടെ പ്രശ്നപരിഹാരത്തിന് ശക്തമായ നടപടി - CM NEWS
ബഡ്‌സ് ആക്‌ട് പ്രകാരമുള്ള കേസുകളുടെ വിചാരണയ്ക്കായി എല്ലാ ജില്ലകളിലും ഓരോ അഡീഷണൽ ജില്ലാ സെഷൻസ് കോടതികൾ നിർദേശിക്കപ്പെട്ടെന്ന് മുഖ്യമന്ത്രി.

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; പ്രശ്‌ന പരിഹാരം കാണാൻ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി
സിബിഐ അന്വേഷണത്തിൽ ഇതുവരെ 4747 കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. പോപ്പുലർ ഫിനാൻസ് സ്ഥാപനത്തിന്‍റെ ശാഖകൾ അടച്ചുപൂട്ടി വസ്‌തുക്കൾ കണ്ടുകെട്ടിയുള്ള റിപ്പോർട്ട് സിബിഐക്ക് കൈമാറിയിട്ടുണ്ട്. കേസ് അന്വേഷണത്തിന് ആവശ്യമായ എല്ലാ സഹകരണങ്ങളും സർക്കാർ ഉറപ്പു വരുത്തുന്നതാണ്. നിക്ഷേപ തട്ടിപ്പിന് വിധേയരായവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് എല്ലാ നടപടികളും സർക്കാർ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ALSO READ:കാസർകോട് മുൻ കലക്‌ടറിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ്