തിരുവനന്തപുരം:അനന്തപുരിയെ യാഗശാലയാക്കി പതിനായിരങ്ങൾ ആറ്റുക്കാല്‍ അമ്മയ്ക്ക് മുന്നില്‍ പൊങ്കാല അർപ്പിച്ചു. രാവിലെ 10.20ന് ക്ഷേത്ര ശ്രീകോവിലിനു മുന്നിൽ ഒരുക്കിയ പണ്ടാര അടുപ്പിൽ മേൽശാന്തി തീ പകർന്നതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്.
ആറ്റുകാലമ്മക്ക് പൊങ്കാലയർപ്പിച്ച് ആയിരങ്ങൾ - attukal pongala over
രാവിലെ 10.20ന് ക്ഷേത്ര ശ്രീകോവിലിനു മുന്നിൽ ഒരുക്കിയ പണ്ടാര അടുപ്പിൽ മേൽശാന്തി തീ പകർന്നതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്.
തുടർന്ന് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒരുക്കിയ പതിനായിരക്കണക്കിന് പൊങ്കാല അടുപ്പുകളിലേക്കും തീ പകർന്നതോടെ അനന്തപുരി യാഗ ശാലയായി. കോവിഡ് 19 സംസ്ഥാനത്ത് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്‍റെ കർശന ജാഗ്രതയിലായിരുന്നു പൊങ്കാല ചടങ്ങുകൾ. പനി, ചുമ എന്നീ അസുഖങ്ങൾ ഉള്ളവരും വിദേശികളും ആൾക്കൂട്ടങ്ങളിൽ പൊങ്കാലയിടരുതെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകിയിരുന്നു.
അതേസമയം, കൊവിഡ് ഭീതി പൊങ്കാലയെ കാര്യമായി ബാധിച്ചില്ല. മുൻ വർഷങ്ങളിലേത് പോലെ വൻ പങ്കാളിത്തമാണ് ഈ തവണയും ഉണ്ടായത്. ആറ്റുകാൽ അമ്പലത്തിന്‍റെ പരിസര പ്രദേശങ്ങളിൽ തുടങ്ങി പത്ത് കിലോമീറ്ററോളം പൊങ്കാല കലങ്ങൾ നിരന്നു. ഉച്ചയ്ക്ക് 2.10നായിരുന്നു പൊങ്കാല നിവേദ്യം. ആദ്യം ക്ഷേത്രത്തിനു മുന്നിലെ പണ്ടാര അടുപ്പിലെ പൊങ്കാല നിവേദിച്ചു. നൂറോളം ശാന്തിക്കാരെ പൊങ്കാല നിവേദിക്കുന്നതിനായി ക്ഷേത്രം ചുമതലപ്പെടുത്തിയിരുന്നു.