കേരളം

kerala

ETV Bharat / city

മന്ത്രി പി രാജീവിന്‍റെ റൂട്ട് മാറ്റിയ സംഭവം : പൊലീസുകാരുടെ സസ്‌പെന്‍ഷൻ പിൻവലിച്ചു - മന്ത്രി പി രാജീവിന്‍റെ റൂട്ട് മാറ്റിയ പൊലീസുകാർക്കെതിരെ നടപടി

റൂട്ട് മാറ്റം മന്ത്രിക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ആരോപിച്ചായിരുന്നു സസ്‌പെന്‍ഷന്‍. എസ്‌ഐ എസ്.എസ് സാബുരാജന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ എന്‍.ജി സുനില്‍ എന്നിവരുടെ സസ്‌പെന്‍ഷനാണ് പിൻവലിച്ചത്

മന്ത്രി പി രാജീവിന്‍റെ റൂട്ട് മാറ്റിയ സംഭവം  suspension of police officers who escorted minister p rajeev was withdrawn  മന്ത്രിയുടെ റൂട്ട് മാറ്റിയതിനാൽ സസ്‌പെൻഡ് ചെയ്‌ത പൊലീസുകാരെ തിരിച്ചെടുത്തു  സ്‌പര്‍ജന്‍ കുമാര്‍  Minister P Rajeev route changing issue  Policemen suspended for changing route of Minister P Rajeev have been reinstated  മന്ത്രി പി രാജീവിന്‍റെ റൂട്ട് മാറ്റിയ പൊലീസുകാർക്കെതിരെ നടപടി
മന്ത്രി പി രാജീവിന്‍റെ റൂട്ട് മാറ്റിയ സംഭവം; പൊലീസുകാരുടെ സസ്‌പെന്‍ഷൻ പിൻവലിച്ചു

By

Published : Aug 20, 2022, 5:05 PM IST

തിരുവനന്തപുരം :മന്ത്രി പി രാജീവിന്‍റെ റൂട്ട് മാറ്റിയതില്‍ പൊലീസുകാരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു. എസ്‌ഐ എസ് എസ് സാബുരാജന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ എന്‍.ജി സുനില്‍ എന്നിവര്‍ക്കെതിരായ നടപടിയാണ് സിറ്റി പൊലീസ് കമ്മീഷണര്‍ സ്‌പര്‍ജന്‍ കുമാര്‍ പിന്‍വലിച്ചത്. റൂട്ട് മാറ്റം മന്ത്രിക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ആരോപിച്ചാണ് അച്ചടക്ക നടപടിയെടുത്തത്.

നെയ്യാറ്റിൻകരയിൽ നിന്ന് എറണാകുളത്തേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. എന്നാൽ തിരക്കും കുഴികളുമുള്ള വഴിക്ക് പകരം നല്ല വഴിയിലൂടെ മന്ത്രിയെ കൊണ്ടുപോയ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിരുന്നു. സസ്‌പെന്‍ഷന് പിന്നാലെ മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ പട്ടികയിൽ എസ്‌ഐ എസ്.എസ് ബാബുരാജനും ഇടം നേടിയിരുന്നു.

അതേസമയം പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. ഇതിനുപിന്നാലെയാണ് ഇപ്പോള്‍ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചിരിക്കുന്നത്.

ABOUT THE AUTHOR

...view details