തിരുവനന്തപുരം: തലസ്ഥാനത്ത് മാസ്ക് ധരിക്കാതെ യാത്ര ചെയ്യുന്നവര്‍ക്കെതിരെ കർശന നടപടിയുമായി പൊലീസ്. നഗരാതിർത്തികളില്‍ അടക്കം ചെക്കിങ് പോയിന്‍റുകളില്‍ പൊലീസ് പരിശോധന കർശനമാക്കി. മാസ്ക് ധരിക്കാതെയെത്തിയ യാത്രക്കാർക്കെതിരെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ കേസെടുത്തു. മാസ്കില്ലാതെ നിരത്തിലിറങ്ങുന്നവർക്കെതിരെ ഇന്ന് മുതൽ നടപടി കർശനമാക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാധ്യായ വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് പൊലീസ് പരിശോധന ശക്തമാക്കിയത്.
മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ പൊലീസിന്‍റെ കര്‍ശന നടപടി - covid mask
മാസ്കില്ലാതെ നിരത്തിലിറങ്ങുന്നവർക്കെതിരെ ഇന്ന് മുതൽ നടപടി കർശനമാക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാധ്യായ വ്യക്തമാക്കിയിരുന്നു
മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ പൊലീസിന്‍റെ കര്‍ശന നടപടി
കയ്യിലുണ്ടായിട്ടും മാസ്ക് ധരിക്കാത്തവരോട് എടുത്തുപയോഗിക്കാൻ പൊലീസ് നിർദേശിച്ചു. മാസ്ക് ഇല്ലാതെയെത്തിയ യാത്രക്കാര്‍ക്ക് പൊലീസ് മാസ്ക് നൽകി. മാസ്ക് ധരിക്കാതെ ബൈക്കിലെത്തിയ പൊലീസുകാരനും തിരികെ പോകേണ്ടി വന്നു. പൊലീസ് നിർദേശിച്ചിട്ടും മാസ്ക് ഉപയോഗിക്കാൻ തയ്യാറാകാത്തവർക്കെതിരെയാണ് കേസെടുത്തത്. നാളെ മുതൽ നടപടി കടുപ്പിക്കാനാണ് പൊലീസിന്‍റെ തീരുമാനം.
Last Updated : Apr 22, 2020, 4:21 PM IST