തിരുവനന്തപുരം:സംസ്ഥാനത്ത് ലോക്ക് ഡൗൺ രണ്ടാം ദിവസത്തിലേക്ക് കടന്നു. പ്രധാന റോഡുകളും ഇടറോഡുകളും ഉൾപ്പടെ പോലീസ് പരിശോധന തുടരുകയാണ്. അവശ്യ സേവന വിഭാഗത്തിൽപ്പെട്ടവർക്ക് മാത്രമാണ് അനുമതി. അത്യാവശ്യ യാത്രകൾക്ക് പോകുന്നവർക്ക് സത്യാ വാങ്മൂലം ഉപയോഗിച്ച് യാത്ര ചെയ്യാം. വീട്ടുജോലിക്കാർ, ദിവസന വേതനക്കാർ തുടങ്ങിയവർക്ക് പോലീസ് പാസ് ആവശ്യമാണ്.
ലോക്ക് ഡൗണ്‍ രണ്ടാം ദിവസത്തില്‍; പൊലീസ് പാസിനായി തിരക്ക് - പൊലീസ് പാസ്
അപേക്ഷകളുടെ എണ്ണം 88,000ത്തോളാമായി. ഇതിൽ ഭൂരിഭാഗവും അനാവശ്യമായി പാസിന് അപേക്ഷിക്കുന്നവരാണെന് പൊലീസ്.
അതേ സമയം പാസിനായുള്ള അപേക്ഷകളുടെ എണ്ണം 88,000ത്തോളാമായി. ഇതിൽ ഭൂരിഭാഗവും അനാവശ്യമായി പാസിന് അപേക്ഷിക്കുന്നവരാണെന് പൊലീസ് പറഞ്ഞു. ഇത്തരം അപേക്ഷകൾ സ്വീകരിക്കില്ല. pass.bsafe.kerala.gov.in എന്ന സൈറ്റിലൂടെയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. അവശ്യ സർവീസ് വിഭാഗങ്ങളിൽപ്പെട്ടവർക്ക് പ്രത്യേക പാസ് ആവശ്യമില്ല. സ്ഥാപനത്തിന്‍റെ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് യാത്ര ചെയ്യാം. അനാവശ്യമായി യാത്ര ചെയ്യുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകും. വാഹനം പിടിച്ചെടുക്കുന്നതുൾപ്പടെയുള്ള നടപടികൾ പോലീസ് സ്വീകരിക്കുന്നുന്നുണ്ട്. നാളെ മുതൽ നടപടികൾ കൂടുതൽ ശക്തമാക്കാനാണ് പോലീസ് തിരുമാനം.
also read:ഇന്ത്യയിൽ 4,03,738 പേർക്ക് കൂടി കൊവിഡ്; 24 മണിക്കൂറിൽ 4,092 മരണം