പൊലീസ് ജീപ്പ് മറിഞ്ഞ് എസ്‌ഐക്ക് പരിക്ക് - അപകടം
വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെ ജീപ്പ് മറിഞ്ഞ് ഗ്രേഡ് എസ്.ഐ. രാജേന്ദ്രൻ നായർക്കാണ് പരിക്കേറ്റത്.
പൊലീസ് ജീപ്പ് മറിഞ്ഞ് എസ്‌ഐക്ക് പരിക്ക്
തിരുവനന്തപുരം : നിയന്ത്രണം വിട്ട പൊലീസ് ജീപ്പ് മറിഞ്ഞ് എസ്.ഐക്ക് പരിക്ക്. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെ ജീപ്പ് മറിഞ്ഞ് ഗ്രേഡ് എസ്.ഐ. രാജേന്ദ്രൻ നായർക്കാണ് പരിക്കേറ്റത്. വെഞ്ഞാറമൂട് വട്ടയത്ത് വച്ചായിരുന്നു അപകടം. സ്ഥലത്ത് നടന്ന ആത്മഹത്യ അന്വേക്ഷിക്കാനെത്തുമ്പോഴായിരുന്നു അപകടം.