കേരളം

kerala

ETV Bharat / city

പോത്തന്‍കോട് കൊലപാതകം: മൂന്നു പേർ പൊലീസ് പിടിയിൽ - പോത്തന്‍കോട് കൊലപാതകം മൂന്ന് പേര്‍ പിടിയില്‍

അക്രമിസംഘം എത്തിയ ഓട്ടോ ഓടിച്ചിരുന്ന രഞ്ജിത്ത് ഉള്‍പ്പെടെ മൂന്ന് പേരാണ് പൊലീസ് പിടിയിലായത്.

പോത്തന്‍കോട് കൊലപാതകം  pothencode murder latest  police held three for pothencode murder  three in custody pothencode murder  പോത്തന്‍കോട് കൊലപാതകം മൂന്ന് പേര്‍ പിടിയില്‍  പോത്തന്‍കോട് യുവാവിനെ വെട്ടിക്കൊന്നു
പോത്തന്‍കോട് കൊലപാതകം: മൂന്നു പേർ പൊലീസ് പിടിയിൽ

By

Published : Dec 12, 2021, 2:04 PM IST

തിരുവനന്തപുരം: പോത്തൻകോട് യുവാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ മൂന്നു പേർ പിടിയിൽ. അക്രമിസംഘം എത്തിയ ഓട്ടോ ഓടിച്ചിരുന്ന രഞ്ജിത്ത് ഉള്‍പ്പെടെ മൂന്ന് പേരാണ് പൊലീസ് പിടിയിലായത്. ശാസ്‌തവട്ടം സ്വദേശികളായ നന്ദീഷ് (22), മൊട്ട നിധീഷ് (24), കണിയാപുരം സ്വദേശി രഞ്ജിത് (28) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

പോത്തന്‍കോട് കൊലപാതകം: മൂന്നു പേർ പൊലീസ് പിടിയിൽ

രഞ്ജിത്തിന്‍റെ ഓട്ടോറിക്ഷയിലാണ് അക്രമി സംഘമെത്തിയത്. കൊലപാതകത്തിനുശേഷം ആറ്റിങ്ങലിലെ ഭാര്യ വീട്ടിൽ എത്തിയ രഞ്ജിത്തിനെ രാത്രിയാണ് കസ്റ്റഡിയിലെടുത്തത്.

കൊലപാതകത്തിൽ പങ്കില്ലെന്നും ഓട്ടം പോവുക മാത്രമാണ് ചെയ്‌തതെന്നാണ് രഞ്ജിത്ത് നൽകിയ മൊഴി. എന്നാൽ രഞ്ജിത്തിന് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് തെളിവ് ലഭിച്ചു. ഓട്ടോറിക്ഷയിൽ നിന്നും ആയുധവുമായി പുറത്തു പോകുന്നതിന്‍റേയും തിരികെ വയ്ക്കുന്നതിനും സിസിടിവി ദൃശ്യം പൊലീസ് ശേഖരിച്ചു.

അതേസമയം, ക്രൂര കൊലപാതകത്തിന്‍റെ ഞെട്ടലിൽ നിന്നും പ്രദേശവാസികൾ മുക്തരായിട്ടില്ല. കൊച്ചുകുട്ടികളുടെ കണ്‍മുന്‍പില്‍ വച്ചാണ് യുവാവിന്‍റെ കാല്‍ വെട്ടിയെടുത്തത്. റൂറൽ എസ്‌പി പി.കെ മധു സ്ഥലത്ത് ക്യാമ്പ് ചെയ്‌താണ് അന്വേഷണം നടത്തുന്നത്. സംഭവത്തിൽ കൂടുതൽ പേർ പൊലീസ് കസ്റ്റഡിയിൽ ഉണ്ടെന്നാണ് സൂചന.

Read more: പോത്തൻകോട് ഗുണ്ടാസംഘം യുവാവിനെ വെട്ടിക്കൊന്നു ; കാൽ അറുത്ത് റോഡിലെറിഞ്ഞു

ABOUT THE AUTHOR

...view details