കേരളം

kerala

ETV Bharat / city

അട്ടക്കുളങ്ങര ജയില്‍ ചാടിയ യുവതികള്‍ പിടിയില്‍ - women

റിമാന്‍ഡ് പ്രതികളായ സന്ധ്യ, ശില്‍പ എന്നിവരെയാണ് ഇന്നലെ രാത്രി പാലോട് പൊലീസും ഷാഡോ സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്

അട്ടക്കുളങ്ങര ജയില്‍ ചാടിയ യുവതികള്‍ പിടിയില്‍

By

Published : Jun 28, 2019, 10:09 AM IST

Updated : Jun 28, 2019, 11:17 AM IST

തിരുവനന്തപുരം:അട്ടക്കുളങ്ങര വനിത ജയിലിൽ നിന്നും രണ്ട് ദിവസം മുമ്പ് രക്ഷപ്പെട്ട യുവതികള്‍ പിടിയിൽ. റിമാന്‍ഡ് പ്രതികളായ സന്ധ്യ, ശില്‍പ എന്നിവരെയാണ് ഇന്നലെ രാത്രി പാലോട് പൊലീസും ഷാഡോ സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം പാലോട് വനത്തില്‍ വെച്ചാണ് പൊലീസ് ഇവരെ പിടികൂടുന്നത്. വ്യാഴാഴ്ച സന്ധ്യക്കും ശില്‍പക്കുമായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തുവിട്ടിരുന്നു. ഇരുവരും തമിഴ്നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നുവെന്നാണ് സുചന.

കല്ലറ പാങ്ങോട് സ്വദേശിയായ ശില്‍പയെ ജോലിചെയ്തിരുന്ന വീട്ടിലെ ഉടമസ്ഥന്‍റെ മോതിരം മോഷ്ടിച്ച കേസിലാണ് ശിക്ഷിച്ചത്. വ്യാജ സ്വര്‍ണം പണയംവെച്ച കേസിലാണ് സന്ധ്യ ശിക്ഷ അനുഭവിക്കുന്നത്. ജയലിന് പുറകിലുള്ള മാലിന്യം ഇടുന്ന സ്ഥലം വഴിയാണ് രണ്ട് പേരും രക്ഷപ്പെട്ടത്. സംസ്ഥാനത്ത് ആദ്യമായാണ് വനിത തടവുകാര്‍ ജയില്‍ ചാടുന്നത്.ഇരുവരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.

Last Updated : Jun 28, 2019, 11:17 AM IST

ABOUT THE AUTHOR

...view details