പൊലീസ് വെടിയുണ്ടകൾ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി - പൊലീസ് വെടിയുണ്ടകൾ
സംഭവത്തില്‍ നേമം പൊലീസ് അന്വേഷണം ആരംഭിച്ചു
പൊലീസ് വെടിയുണ്ടകൾ
തിരുവനന്തപുരം:പൊലീസ് റൈഫിളിലെ വെടിയുണ്ടകള്‍ റോഡരുകില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കരുമം കണ്ണൻകോട് വഴിയരികിൽ വെടിയുണ്ട കണ്ടെത്തിയ കാര്യം നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. സംഭവത്തില്‍ നേമം പൊലീസ് അന്വേഷണം ആരംഭിച്ചു.
എന്നാൽ ഇത് ഉപയോഗിച്ച വെടിയുണ്ട അല്ലെന്നും എങ്ങനെ റോഡിലെത്തിയെന്നതില്‍ സമഗ്ര അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. വെടിയുണ്ട കണ്ടെത്തിയ ഭാഗത്തുള്ള സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാകും അന്വേഷണം നടക്കുക.