തിരുവനന്തപുരം: കെ റെയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ തിരുവനന്തപുരം കരിച്ചാറായില്‍ നടന്ന പൊലീസ് അതിക്രമത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ് ദേശീയ കമ്മിറ്റി അംഗം ജെഎസ്.അഖില്‍ നല്‍കിയ പരാതിയിലാണ് കേസ് എടുത്തത്. കല്ലിടലിനെതിരെ നടന്ന സമരത്തില്‍ പങ്കെടുത്തവരെ പൊലീസ് മര്‍ദ്ദിച്ചിരുന്നു.
കരിച്ചാറാ പൊലീസ് അതിക്രമം; കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ - മനുഷ്യാവകാശ കമ്മീഷൻ
യൂത്ത് കോൺഗ്രസ് നൽകിയ പരാതിയിലാണ് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തത്
കരിച്ചാറാ പൊലീസ് അതിക്രമം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
പ്രതിഷേധക്കാരെ ബൂട്ടിട്ട് ചവിട്ടിയ മംഗലപുരം സ്റ്റേഷനിലെ എഎസ്‌ഐയായ ഷമീറിനെ സ്ഥലം മാറ്റിയിരുന്നു.