കേരളം

kerala

ETV Bharat / city

സ്വര്‍ണക്കടത്ത്; പൊലീസ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റിനെതിരെ വകുപ്പുതല അന്വേഷണം - തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി

പൊലീസ് അസോസിയേഷന്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റും കണ്‍ട്രോള്‍ റൂം ഗ്രേഡ് എസ്.ഐയുമായ ചന്ദ്രശേഖരനെതിരെയാണ് അന്വേഷണം. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സന്ദീപ് നായരുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

departmental enquiry on relation with sandeep nair  police association leader  gold smuggling case news  സ്വര്‍ണക്കടത്ത് കേസ്  പൊലീസ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ്  പൊലീസ് കണ്‍ട്രോള്‍ റൂം ഗ്രേഡ് എസ്.ഐ  ഡി.ജി.പിയുടെ ഉത്തരവ്  പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍  തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി  കെ.സഞ്ജയ്‌ കുമാര്‍
സ്വര്‍ണക്കടത്ത്; പൊലീസ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റിനെതിരെ വകുപ്പുതല അന്വേഷണം

By

Published : Jul 21, 2020, 5:22 PM IST

തിരുവനന്തപുരം: പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് ചന്ദ്രശേഖരനെതിരെ വകുപ്പുതല അന്വേഷണത്തിന് ഡി.ജി.പിയുടെ ഉത്തരവ്. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സന്ദീപ് നായരുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് അന്വേഷണം. സന്ദീപിന് ഒളിവില്‍ പോകാനും ചന്ദ്രശേഖരന്‍റെ സ്വാധീനം ലഭിച്ചെന്ന ആരോപണവും ഉയര്‍ന്നിരുന്നു. തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി കെ.സഞ്ജയ്‌ കുമാറിനാണ് അന്വേഷണ ചുമതല.

നിരവധി തവണ സന്ദീപ് നായരും ചന്ദ്രശേഖരനും തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് രഹസ്യ യാത്രകള്‍ നടത്തിയെന്നും ഇതിന് ചന്ദ്രശേഖരന്‍റെ ഔദ്യോഗിക ബന്ധവും അസോസിയേഷന്‍ നേതാവെന്ന സ്വാധീനവും ഉപയോഗിച്ചെന്നാണ് ആരോപണം. ആഡംബരക്കാറില്‍ മദ്യപിച്ച് അപകടകരമായി വാഹനമോടിച്ചതിന് സന്ദീപിനെതിരെ മണ്ണന്തല പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്റ്റേഷനില്‍ ഹാജരായി സന്ദീപിനെ ജാമ്യത്തിലിറക്കിയതും ചന്ദ്രശേഖരനായിരുന്നു. തിരുവനന്തപുരം പൊലീസ് കണ്‍ട്രോള്‍ റൂം ഗ്രേഡ് എസ്.ഐ ആണ് ചന്ദ്രശേഖരന്‍.

ABOUT THE AUTHOR

...view details