സാലറി ചലഞ്ചിനെതിരെ പൊലീസ് അസോസിയേഷൻ - കേരള പൊലീസ് വാര്‍ത്തകള്‍
30 ദിവസത്തെ ശമ്പളം പിടിക്കുന്നതിനു പകരം 15 ദിവസമായി ചുരുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി.
തിരുവനന്തപുരം: ശമ്പളം പിടിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പൊലിസ് അസോസിയേഷൻ രംഗത്ത്. 30 ദിവസത്തെ ശമ്പളം പിടിക്കുന്നതിനു പകരം 15 ദിവസമായി ചുരുക്കണമെന്നാവശ്യപ്പെട്ട് അസോസിയേഷൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. പെൻഷൻ വിഹിതവും, പി.ഫ് ലോൺ റിക്കവറിയും നിർത്തി വയ്ക്കണമെന്നാണ് ആവശ്യം. കൊവിഡ് പ്രതിരോധ പ്രവർത്തനങളിൽ പങ്കെടുക്കുന്ന ആരോഗ്യ പ്രവർത്തകരെയും പൊലീസിനെയും സാലറി ചലഞ്ചിൽ നിന്നും ഒഴിവാക്കണമെന്ന ആവശ്യമുയർന്നിരുന്നെങ്കിലും സർക്കാർ ഉത്തരവിൽ ഇത് വ്യക്തമാക്കാത്തതിനെ തുടർന്നാണ് പൊലീസ് അസോസിയേഷൻ പ്രതിഷേധം അറിയിച്ചത്. കൊവിഡ് ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് ഫീഡിങ് ചാർജും റിസ്ക് അലവൻസും വേണമെന്ന ഡിജിപിയുടെ ആവശ്യത്തിലും സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.