തിരുവനന്തപുരം:കവിതയില്‍ 'മാര്‍ക്സിസം' എന്ന് എന്തിനെഴുതിയെന്ന് ചോദിച്ചാണ് അജ്ഞാതന്‍ ഭീഷണിപ്പെടുത്തിയതെന്ന് കവി മുരുകൻ കാട്ടാക്കട. 'മനുഷ്യനാകണം' എന്ന കവിതയെ ചൊല്ലി ഇന്നലെ വൈകിട്ട് ആറ് മണി മുതല്‍ പുലരുവോളം ഫോണിലൂടെ ഭീഷണി തുടര്‍ന്നു. തന്നെ വധിക്കാൻ ഒരു സംഘത്തെ നിയോഗിക്കുമെന്നും ഫലം നാട്ടിൽ വച്ച് അനുഭവിക്കേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തി. ഭീഷണിക്ക് പിന്നല്‍ ഒരാള്‍ മാത്രമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
"മനുഷ്യനാകണം": വധഭീഷണിക്ക് കാരണം മാര്‍ക്സിസമെന്ന് എഴുതിയതെന്ന് മുരുകന്‍ കാട്ടാക്കട - കവിക്ക് ഭീഷണി
കവിയെ വധിക്കാൻ ഒരു സംഘത്തെ നിയോഗിക്കുമെന്നും ഫലം നാട്ടിൽ വച്ച് അനുഭവിക്കേണ്ടി വരുമെന്നുമായിരുന്നു അജ്ഞാതന്‍റെ ഭീഷണി. തുടര്‍ന്ന് മുരുകന്‍ കാട്ടാക്കട പൊലീസില്‍ പരാതി നല്‍കിയിരുന്നു.
മുരുകന്‍ കാട്ടാക്കട
ഭീഷണി തുടര്‍ന്നതോടെ തിരുവനന്തപുരം റൂറൽ എസ്.പിക്കും സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലും മുരുകന്‍ കാട്ടാക്കട പരാതി നൽകിയിരുന്നു. ചോപ്പ് എന്ന ചിത്രത്തിന് വേണ്ടി മുരുകന്‍ കാട്ടാക്കട രചിച്ച് ആലപിച്ച മനുഷ്യനാകണം എന്ന ഗാനം നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.
കൂടുതല്‍ വായനയ്ക്ക്:കവി മുരുകൻ കാട്ടാക്കടയ്ക്ക് വധഭീഷണി