കേരളം

kerala

ETV Bharat / city

പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; 3 മണിക്ക് പ്രഖ്യാപനം - plus two results latest news

ഉച്ചയ്ക്ക് 3 മണിക്ക് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും.

പ്ലസ് ടു പരീക്ഷാഫലം  പ്ലസ് ടു പരീക്ഷാഫലം ഇന്ന്  പ്ലസ് ടു ഫലം  വിഎച്ച്എസ്ഇ പരീക്ഷാഫലം  പ്ലസ് ടു ഫല പ്രഖ്യാപനം  പ്ലസ് ടു ഫല പ്രഖ്യാപനം വാര്‍ത്ത  പ്ലസ് ടു പരീക്ഷ ഫലം  പ്ലസ് ടു പരീക്ഷ ഫല പ്രഖ്യാപനം ബുധനാഴ്‌ച  പ്ലസ് ടു പരീക്ഷ ഫലം വാര്‍ത്ത  ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഫലം വാര്‍ത്ത  വിഎച്ച്എസ്ഇ പരീക്ഷ ഫലം വാര്‍ത്ത  plus two vhse results to be announced today  plus two results news  plus two results latest news  vhse results news
പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; 3 മണിക്ക് പ്രഖ്യാപനം

By

Published : Jul 28, 2021, 9:00 AM IST

തിരുവനന്തപുരം: പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 3 മണിക്ക് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുന്നത്. കൊവിഡ് രണ്ടാം തരംഗത്തിനിടെയാണ് എഴുത്തുപരീക്ഷയും പ്രായോഗിക പരീക്ഷയും നടത്തി മൂല്യനിർണയം പൂർത്തിയാക്കിയത്.

എസ്എസ്എൽസി പരീക്ഷയ്ക്ക് സമാനമായി തെരഞ്ഞെടുത്ത പാഠഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങളാണ് പരീക്ഷയ്ക്ക് ഉണ്ടായിരുന്നത്. എസ്എസ്എൽസി പരീക്ഷാഫലം പോലെ ഈ വർഷവും പ്ലസ്‌ ടുവിന് വിജയശതമാനം കൂടിയേക്കും. 85.13 ശതമാനമായിരുന്നു കഴിഞ്ഞ വർഷത്തെ വിജയശതമാനം.

ഓൺലൈൻ ക്ലാസുകൾ മാത്രമാണ് കഴിഞ്ഞ അധ്യയന വർഷം നടന്നത്. ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷം www.kerala result.nic.in, www.dhsekerala.gov.in, www.results.kite.kerala.gov.in എന്നി സൈറ്റുകളിലും സഫലം എന്ന ആപ്പിലും ഫലം പ്രസിദ്ധീകരിക്കും.

Also read:പ്ലസ് ടു, വിഎച്ച്എസ്‌സി പരീക്ഷ ഫലം ബുധനാഴ്‌ച

ABOUT THE AUTHOR

...view details