കേരളം

kerala

ETV Bharat / city

ഹയര്‍സെക്കന്‍ഡറി പരീക്ഷ പുനഃരാരംഭിച്ചു - ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍

ആരോഗ്യപ്രവര്‍ത്തകരുടെയും പൊലീസിന്‍റെയും കര്‍ശന സുരക്ഷാ ക്രമീകരണങ്ങളാണ് ഓരോ പരീക്ഷാ കേന്ദ്രത്തിലും ഒരുക്കിയിരിക്കുന്നത്

plus two exams will begin today ഹയര്‍സെക്കന്‍ഡറി പരീക്ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ എസ്.എസ്.എൽ.സി
ഹയര്‍സെക്കന്‍ഡറി

By

Published : May 27, 2020, 8:56 AM IST

Updated : May 27, 2020, 9:53 AM IST

തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ച ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ പുനഃരംഭിച്ചു. ആരോഗ്യപ്രവര്‍ത്തകരുടെയും പൊലീസിന്‍റെയും കര്‍ശന സുരക്ഷാ ക്രമീകരണങ്ങളാണ് ഓരോ പരീക്ഷാ കേന്ദ്രത്തിലും ഒരുക്കിയിരിക്കുന്നത്. വിദ്യാര്‍ഥികളെ തെർമൽ സ്കാനർ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിച്ച ശേഷമാണ് ഹാളുകളിലേക്ക് കയറ്റിയത്. ഇവര്‍ സാനിറ്റൈസർ ഉപയോഗിച്ച് കൈ അണുവിമുക്തമാക്കിയ ശേഷമാണ് ഹാളിലേക്ക് പ്രവേശിച്ചത്. ഒരു ക്ലാസിൽ പരമാവധി 20 കുട്ടികള്‍ക്ക് ഇരിക്കാനാണ് അനുമതി.

പരീക്ഷയെഴുതുന്ന കുട്ടികൾ പേനയും മറ്റ് വസ്തുക്കളും കൈമാറ്റം ചെയ്യാൻ പാടില്ല. പരീക്ഷ ചുമതലയുള്ള അധ്യാപകർക്ക് കൈയ്യുറയും മാസ്കും നിർബന്ധമാണ്. സാമൂഹ്യ അകലം പാലിക്കുക, മാസ്ക് ധരിക്കുക തുടങ്ങിയ കർശന നിർദേശങ്ങളാണ് വിദ്യാർഥികൾക്ക് നൽകിയിരിക്കുന്നത്. ഉച്ചക്ക് ശേഷം എസ്.എസ്.എൽ.സി പരീക്ഷയും നടക്കും.

Last Updated : May 27, 2020, 9:53 AM IST

ABOUT THE AUTHOR

...view details