തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം ദിനംപ്രതി രൂക്ഷമാകുമ്പോഴാണ് ജാഗ്രതാ നിർദ്ദേശങ്ങൾ ലംഘിച്ച് രാഷ്‌ട്രീയ പാർട്ടികൾ പരിപാടികൾ സംഘടിപ്പിക്കുന്നത്. തയ്യാറെടുപ്പുകളില്ലാതെ ഓൺലൈൻ വിദ്യാഭ്യാസം നടപ്പിലാക്കിയതിനെതിരെ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തിന്‍റെ സംസ്ഥാന തല ഉദ്ഘാടനച്ചടങ്ങില്‍ നൂറോളം പേരാണ് കൂട്ടംകൂടിയത്.
സാമൂഹിക അകലം മറന്ന് രാഷ്ട്രീയ പാർട്ടികളുടെ പൊതുപരിപാടികൾ - രാഷ്ട്രീയ പാർട്ടി
തയ്യാറെടുപ്പുകളില്ലാതെ ഓൺലൈൻ വിദ്യാഭ്യാസം നടപ്പിലാക്കിയതിനെതിരെ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തിന്‍റെ സംസ്ഥാന തല ഉദ്ഘാടനച്ചടങ്ങില്‍ നൂറോളം പേരാണ് ഒത്തുകൂടിയത്

സാമൂഹിക അകലം മറന്ന് രാഷ്ട്രീയ പാർട്ടികളുടെ പൊതുപരിപാടികൾ
സാമൂഹിക അകലം മറന്ന് രാഷ്ട്രീയ പാർട്ടികളുടെ പൊതുപരിപാടികൾ
ഡിപിഐ ജംഗ്ഷനിലെ ഇടുങ്ങിയ റോഡിൽ തടിച്ചുകൂടിയവര്‍ പേരിന് മാസ്‌ക് ധരിച്ചിട്ടുണ്ടെന്ന് മാത്രം. പ്രസംഗം കഴിഞ്ഞ് മുല്ലപ്പള്ളി രാമചന്ദ്രൻ മാധ്യമങ്ങളോട് സംസാരിക്കാൻ ക്യാമറയ്ക്ക് മുന്നിലെത്തിയപ്പോഴും നേതാക്കന്മാർ കൂടെ ഇടിച്ചുകയറി. സാമൂഹിക അകലം പാലിക്കാത്തതു ചൂണ്ടിക്കാട്ടിയപ്പോൾ എന്ത് സാമൂഹ്യ അകലമെന്നായിരുന്നു യുവനേതാവിന്‍റെ മറുപടി.