തിരുവനന്തപുരം:എകെജി സെൻ്ററിൽ സ്ഫോടകവസ്‌തു എറിഞ്ഞ സ്ഥലം മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. കെട്ടിടത്തിന് പുറത്ത് മതിലിൽ സ്ഫോടനം നടന്ന സ്ഥലം മുഖ്യമന്ത്രി കണ്ട് വിലയിരുത്തി. സിപിഎം അവയ്‌ലബിൾ സെക്രട്ടേറിയറ്റ് യോഗം ചേർന്നു. ചർച്ചയ്ക്കു ശേഷം സ്ഥിതിഗതികൾ വിലയിരുത്തി നേതാക്കൾ മാധ്യമങ്ങളെ കാണും.
എ.കെ.ജി സെന്‍ററിലെ ബോംബേറ്; സ്ഥലം സന്ദർശിച്ച് മുഖ്യമന്ത്രി
സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി സിപിഎം അവയ്‌ലബിൾ സെക്രട്ടേറിയറ്റ് യോഗം ചേർന്നു.
വ്യാഴാഴ്‌ച രാത്രി 11.35 നാണ് എ.കെ.ജി സെന്‍ററിൽ ബോംബേറ് ഉണ്ടായത്. താഴത്തെ ഗേറ്റിലേക്കാണ് ബൈക്കിലെത്തിയ അക്രമി ബോംബെറിഞ്ഞത്. സംഭവത്തില്‍ വലിയ സ്ഫോടന ശബ്‌ദവും പുകയും ഉണ്ടായി. പ്രധാന ഗേറ്റിന് സമീപമുണ്ടായിരുന്ന പൊലീസും ഓഫിസിലുണ്ടായിരുന്ന ജീവനക്കാരും ഓടി എത്തിയപ്പോഴേക്കും അക്രമി രക്ഷപ്പെട്ടു.
അതേസമയം എകെജി സെന്‍ററിലേക്ക് സ്ഫോടക വസ്‌തു എറിഞ്ഞയാളിൻ്റെ മുഖവും ഇയാൾ വന്ന ബൈക്കിന്‍റെ നമ്പറും തിരിച്ചറിയാനാകാത്തത് അന്വേഷണത്തിന് തടസമാകുന്നുണ്ട്. ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അതിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണം തുടരുകയുമാണെന്ന് പൊലീസ് പറഞ്ഞു. വാഹനം കണ്ടെത്താനുള്ള തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.