തിരുവനന്തപുരം: കേരളത്തെ അവഹേളിക്കുന്ന തരത്തില്‍ ആക്ഷേപം ഉന്നയിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. യോഗി ആദിത്യനാഥിനെ പരാമർശിച്ചുകൊണ്ട് ട്വിറ്ററിലൂടെയാണ് പിണറായി മറുപടി നൽകിയത്.
ഉത്തര്‍പ്രദേശ് കേരളമായാല്‍ മികച്ച വിദ്യാഭ്യാസം, മികച്ച ആരോഗ്യ പരിപാലനം എന്നിവ ഉറപ്പാകും. നല്ല ജീവിത സാഹചര്യമുണ്ടാകും. ജാതിയുടെയും മതത്തിന്‍റെയും പേരിലുള്ള അക്രമങ്ങളും കൊലപാതകങ്ങളും അവസാനിക്കും. ഇതാണ് ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്. പിണറായി വിജയൻ ട്വീറ്റ് ചെയ്‌തു.
ALSO READ:നടത്തിയത് ഒരു കോടിയുടെ ഇടപാട്, യുവതിയുടെ മരണത്തില്‍ ദുരൂഹതയേറുന്നു
ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ഉത്തര്‍പ്രദേശ് കേരളമാകുമെന്നായിരുന്നു യോഗി ആദിത്യനാഥിന്‍റെ വിവാദ പരാമരര്‍ശം. തന്‍റെ ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്‌ത വീഡിയോയിലാണ് കേരളത്തെ അധിക്ഷേപിച്ചുകൊണ്ട് യോഗി പരാമർശം നടത്തിയത്.
'ഈ അഞ്ച് വർഷത്തിനുള്ളിൽ ഒരുപാട് അത്ഭുതകരമായ കാര്യങ്ങൾ സംഭവിച്ചു. സൂക്ഷിക്കുക നിങ്ങൾക്ക് തെറ്റ് പറ്റിയാൽ അഞ്ച് വർഷത്തെ അധ്വാനം പാഴായിപ്പോകും. ഉത്തർ പ്രദേശും, കശ്‌മീരും, ബംഗാളും, കേരളവുമാകാൻ അധിക സമയം എടുക്കില്ല'. എന്നതായിരുന്നു യോഗിയുടെ പരാമർശം.