തിരുവനന്തപുരം: താൻ പറ്റിച്ചെന്ന വാളയാർ പെൺകുട്ടികളുടെ അമ്മയുടെ ആരോപണം നിഷേധിച്ച് മുഖ്യമന്ത്രി. കേസിൽ ആരെയും പറ്റിക്കുന്ന നിലപാട് സർക്കാരിനില്ല. കുട്ടികളുടെ അമ്മയ്ക്ക് നീതി ലഭ്യമാക്കണം എന്ന ഉറച്ച തീരുമാനമാണ് സർക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
വാളയാര്‍ കേസിലെ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി - വാളയാര്‍ കേസ് വാര്‍ത്തകള്‍
കേസിൽ പ്രതികളായവരെ വെറുതെ വിട്ടതിനെതിനെതിരായ നിയമപോരാട്ടത്തിത് സർക്കാരാണ് മുൻകൈയെടുത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
അവർക്ക് നൽകിയ ഉറപ്പുകൾ പാലിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. കേസിൽ പ്രതികളായവരെ വെറുതെ വിട്ടതിനെതിനെതിരായ നിയമപോരാട്ടത്തിത് സർക്കാരാണ് മുൻകൈയെടുത്തത്. വെറുതെവിട്ട പ്രതികളെ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവിട്ടത് സർക്കാർ ആവശ്യപ്പെട്ടതു പ്രകാരമാണ്. വിചാരണ നടത്തി പ്രതികളെ നിരുപാധികം വിട്ടയച്ച കേസിൽ മറ്റൊരു ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കാൻ നിയമപരമായി സാധിക്കില്ല. വിചാരണക്കോടതിയുടെ വിധി റദ്ദാക്കി പുനർവിചാരണ സാധ്യമായാൽ പുനരന്വേഷണം ആവശ്യപ്പെടാം. ഇതിന് ശ്രമിക്കുകയാണ്. കുറ്റക്കാരെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥരെ കൂടുതൽ കർശനമായി സൂക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.