തിരുവനന്തപുരം: സ്വാതന്ത്ര്യസമരത്തിൽ യാതൊരു പങ്കും വഹിക്കാതിരുന്ന ശക്തികൾ സ്വാതന്ത്ര്യസമര നേതാക്കളെ അവരുടെ ഭാഗമാക്കാൻ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനെ തിരിച്ചറിയണം. മനുഷ്യരെല്ലാം ഒന്നാണെന്ന ബോധം വർഗീയ വാദികൾക്ക് ദഹിച്ചില്ല, അതിന്‍റെ ഫലമാണ് ഗാന്ധി വധം. മതനിരപേക്ഷതയ്ക്കു വേണ്ടി നിലകൊണ്ടതു കൊണ്ടാണ് അദ്ദേഹത്തിന് വെടിയേറ്റ് മരിക്കേണ്ടി വന്നതെന്നും ഗാന്ധിജിയുടെ ജീവിതവും, ജീവിത ത്യാഗവും ഏതൊക്കെ മൂല്യങ്ങൾക്കു വേണ്ടിയാണോ അത് ഇക്കാലത്ത് വളരെ പ്രസക്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അര്‍ഹതയില്ലാത്തവര്‍ സ്വാതന്ത്ര്യസമര നേതാക്കളെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി - pinarayi vijayan
മതനിരപേക്ഷതയ്ക്കു വേണ്ടി നിലകൊണ്ടതു കൊണ്ടാണ് ഗാന്ധിജിക്ക് വെടിയേറ്റ് മരിക്കേണ്ടി വന്നതെന്നും, അദ്ദേഹത്തിന്‍റെ ആശയങ്ങള്‍ ഇക്കാലത്തും പ്രസക്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അര്‍ഹതയില്ലാത്തവര്‍ സ്വാതന്ത്ര്യസമര നേതാക്കളെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി
മഹാത്മാഗാന്ധിയുടെ 150-ാം ജന്മ വാർഷികത്തോടനുബന്ധിച്ച് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ ഖാദി വർക്കേഴ്‌സ് ഫെഡറേഷനും ഖാദി ബോർഡ് എംപ്ലോയിസ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാനതല സെമിനാറിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.