തിരുവനന്തപുരം:ലക്ഷദ്വീപില്‍ ലഫ്റ്റനന്‍റ് ഗവര്‍ണറുടെ ഇടപെടലുകള്‍ സങ്കുചിത താല്പര്യത്തിന് വഴങ്ങിയുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവിടുത്തെ ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്നതരത്തിലാണ് ഇടപെടലുകള്‍ ഉണ്ടാകുന്നത്. ഇത് തീര്‍ത്തും അപലപനീയമാണ്. കേരളവുമായി എല്ലാ നിലയിലും അടുത്തു നില്‍ക്കുന്ന സ്ഥലമാണ് ലക്ഷദ്വീപ്. ഇത് തകര്‍ക്കാന്‍ ഗൂഡശ്രമമാണ് ആരംഭിച്ചിരിക്കുന്നത്. ഇതില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്‍മാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ലക്ഷദ്വീപില്‍ ഗവര്‍ണര്‍ സങ്കുചിത താല്പര്യങ്ങള്‍ക്ക് വഴങ്ങുന്നുവെന്ന് മുഖ്യമന്ത്രി - save lakshadweep
ദ്വീപില്‍ നടത്തുന്ന ഇടപെടലുകള്‍ അപലപനീയമാണെന്ന് പിണറായി വിജയൻ.
![ലക്ഷദ്വീപില്‍ ഗവര്‍ണര്‍ സങ്കുചിത താല്പര്യങ്ങള്‍ക്ക് വഴങ്ങുന്നുവെന്ന് മുഖ്യമന്ത്രി pinarayi vijayan lekshadeep lekshadeep issue ലക്ഷദ്വീപ് പ്രശ്‌നം മുഖ്യമന്ത്രി പിണറായി വിജയൻ save lakshadweep സേവ് ലക്ഷദ്വീപ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11882491-thumbnail-3x2-pm.jpg)
മുഖ്യമന്ത്രി