കേരളം

kerala

ETV Bharat / city

പരിഹാരമായില്ല, ചര്‍ച്ചയുടെ വിശദാംശം അറിയാം; സമരം ശക്തിപ്പെടുത്തി ഡോക്ടര്‍മാര്‍ - ഡോക്‌ടർമാരുടെ സമരം തുടരാൻ തീരുമാനം

ആവശ്യങ്ങള്‍ അംഗീകരിക്കുന്നതു വരെ സമരം ശക്തമായി തന്നെ തുടരുമെന്ന് പിജി ഡോക്‌ടര്‍മാർ വ്യക്‌തമാക്കി. നോൺ അക്കാദമിക് റസിഡന്‍റ് ഡോക്ടർമാരുടെ നിയമനം, സ്റ്റൈപൻഡ് വർധന തുടങ്ങിയ വിഷയങ്ങളാണ് പി ജി ഡോക്‌ടർമാർ ഉന്നയിക്കുന്നത്.

PG doctors strike will continue  പിജി ഡോക്‌ടർമാരുടെ സമരം തുടരും  kerala PG doctors strike  കേരളത്തിൽ ഡോക്‌ടർമാരുടെ സമരം  ഡോക്‌ടർമാരുടെ സമരം തുടരാൻ തീരുമാനം
ആരോഗ്യ മന്ത്രിയുമായുള്ള ചർച്ച പരാജയം; പിജി ഡോക്‌ടർമാരുടെ സമരം തുടരും

By

Published : Dec 14, 2021, 12:48 PM IST

തിരുവനന്തപുരം:രണ്ടാഴ്ചയിലേറെയായി സംസ്ഥാനത്തെ ആശുപത്രികളെ സ്തംഭിച്ച് ഡോക്ടര്‍മാര്‍ നടത്തുന്ന സമരം തുടരും. ആരോഗ്യമന്ത്രിയുമായി ഡോക്ടര്‍മാരുടെ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയില്‍ കാര്യമായ പുരോഗതിയൊന്നുമില്ല. സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും അനുഭാവ പൂര്‍ണമായ സമീപനം ഉണ്ടായെന്നും എന്നാല്‍ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതുവരെ സമരവുമായി മുന്നോട്ട് പോവുമെന്നും പ്രതിനിധികള്‍ പറയുന്നു.

നോണ്‍ അക്കാദമിക് റസിഡന്‍റ് ഡോക്‌ടര്‍മാരുടെ നിയമനം, സ്‌റ്റൈപന്‍ഡ് വര്‍ധന തുടങ്ങിയ വിഷയങ്ങളാണ് പി ജി ഡോക്‌ടര്‍മാര്‍ ഉന്നയിക്കുന്നത്. ഇന്ന് ആരോഗ്യ മന്ത്രിയുമായി നടന്നത് സൗഹൃദ സംഭാഷണം മാത്രമാണെന്നായിരുന്നു ചര്‍ച്ചകള്‍ക്ക് ശേഷമുളള പിജി ഡോക്‌ടര്‍മാരുടെ പ്രതികരണം.

ALSO READ:Doctors strike: സമവായത്തിന് സർക്കാർ; പിജി ഡോക്‌ടർമാരുമായി ഇന്ന് ചർച്ച

പിജി ഡോക്‌ടര്‍മാർ നേരത്തെ രണ്ട് വട്ടം സര്‍ക്കാര്‍ ചര്‍ച്ച് നടത്തിയിരുന്നു. മുന്‍പ് ചര്‍ച്ച നടത്തിയ പിജി അസോസിയേഷന്‍ നേതാക്കള്‍, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടര്‍, ജോ. ഡയറക്ടര്‍ തുടങ്ങിയവരെ കൂടി ഉള്‍പ്പെടുത്തിയാകും ചര്‍ച്ച നടത്തുക. ചര്‍ച്ചയുടെ തീയതി പിന്നീട് തീരുമാനിക്കും.

നേരത്തെ ഇനി ചര്‍ച്ചയില്ലെന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍. എന്നാൽ പിജി ഡോക്‌ടര്‍മാര്‍ക്ക് പിന്നാലെ ഹൗസ് സര്‍ജന്മാരും പണിമുടക്കിയതോടെയാണ് നിലപാടില്‍ നിന്നയഞ്ഞത്. സമരം പതിനാലാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് സര്‍ക്കാറിന്‍റെ സമയവായ ശ്രമം. കഴിഞ്ഞ 5 ദിവസമായി എമര്‍ജന്‍സി ഡ്യൂട്ടി അടക്കം ബഹിഷ്‌ക്കരിച്ച് പിജി ഡോക്‌ടര്‍മാര്‍ സമരം ശക്തമായി തുടരുകയാണ്.

ABOUT THE AUTHOR

...view details