കേരളം

kerala

ETV Bharat / city

ഹര്‍ത്താല്‍ ദിനത്തിലെ അക്രമം : സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്‌തത് 308 കേസുകള്‍, 1,287 പേര്‍ അറസ്റ്റില്‍

പിഎഫ്‌ഐ ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ ദിനത്തിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 308 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തു. വിവിധ ജില്ലകളില്‍ 1,287 പേര്‍ അറസ്റ്റിലായെന്ന് പൊലീസ്

pfi hartal  pfi hartal in kerala  violence in pfi hartal  pfi hartal cases registered  pfi hartal arrest  pfi hartal detention  പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ  പിഎഫ്ഐ ഹര്‍ത്താല്‍  പിഎഫ്‌ഐ ഹര്‍ത്താല്‍ അക്രമം  പിഎഫ്‌ഐ ഹര്‍ത്താല്‍ കേസുകള്‍  പിഎഫ്‌ഐ ഹര്‍ത്താല്‍ അറസ്റ്റ്  പിഎഫ്‌ഐ ഹര്‍ത്താല്‍ കരുതല്‍ തടങ്കല്‍  പിഎഫ്‌ഐ ഹര്‍ത്താല്‍ പൊലീസ്  ഹര്‍ത്താല്‍
ഹര്‍ത്താല്‍ ദിനത്തിലെ അക്രമം: സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്‌തത് 308 കേസുകള്‍, 1,287 പേര്‍ അറസ്റ്റില്‍

By

Published : Sep 25, 2022, 7:52 PM IST

തിരുവനന്തപുരം :പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ ദിനത്തിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 308 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തു. അക്രമങ്ങളില്‍ പ്രതികളായ 1,287 പേര്‍ അറസ്റ്റിലായി. 834 പേരെ കരുതല്‍ തടങ്കലിലാക്കിയെന്നും പൊലീസ് അറിയിച്ചു.

ഓരോ ജില്ലയിലും (സിറ്റി, റൂറല്‍) രജിസ്റ്റര്‍ ചെയ്‌ത കേസുകളുടെ എണ്ണം, അറസ്റ്റ്, കരുതല്‍ തടങ്കല്‍ എന്നിവ ഇങ്ങനെ:

ജില്ല രജിസ്റ്റർ ചെയ്‌ത കേസുകള്‍ അറസ്റ്റ് കരുതല്‍ തടങ്കല്‍
തിരുവനന്തപുരം സിറ്റി 25 52 151
തിരുവനന്തപുരം റൂറല്‍ 25 132 22
കൊല്ലം സിറ്റി 27 169 13
കൊല്ലം റൂറല്‍ 12 85 63
പത്തനംതിട്ട 15 111 2
ആലപ്പുഴ 15 19 71
കോട്ടയം 28 215 77
ഇടുക്കി 4 16 3
എറണാകുളം സിറ്റി 6 5 16
എറണാകുളം റൂറല്‍ 17 21 22
തൃശൂര്‍ സിറ്റി 10 18 14
തൃശൂര്‍ റൂറല്‍ 9 10 10
പാലക്കാട് 7 46 35
മലപ്പുറം 34 141 128
കോഴിക്കോട് സിറ്റി 18 26 21
കോഴിക്കോട് റൂറല്‍ 8 14 23
വയനാട് 5 114 19
കണ്ണൂര്‍ സിറ്റി 26 31 101
കണ്ണൂര്‍ റൂറല്‍ 7 10 9
കാസര്‍കോട് 10 52 34

ABOUT THE AUTHOR

...view details