കേരളം

kerala

ETV Bharat / city

പെട്രോൾ വിലയിൽ മാറ്റമില്ല; ഡീസൽ വില ലിറ്ററിന് 22 പൈസ കുറഞ്ഞു

ചൊവ്വാഴ്‌ച രാജ്യത്ത് ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്‍റെ വില വർധിപ്പിച്ചിരുന്നു. സിലിണ്ടറിന് 25 രൂപയാണ് വർധിപ്പിച്ചത്.

പെട്രോൾ ഡീസൽ വില  ഡീസൽ വില 22 പൈസ കുറച്ചു  സംസ്ഥാനത്തെ ഡീസൽ വില  മാറ്റമില്ലാതെ പെട്രോൾ വില  ഡീസൽ വില കുറച്ചു  diesel price india  diesel price kerala  diesel price reduced by 20 paisa  diesel price cheaper by 20 paisa  petrol price india  petrol price remains unchanged
പെട്രോൾ വിലയിൽ മാറ്റമില്ല; ഡീസൽ വില ലിറ്ററിന് 22 പൈസ കുറഞ്ഞു

By

Published : Aug 18, 2021, 8:07 AM IST

തിരുവനന്തപുരം/ കൊച്ചി: രാജ്യത്ത് തുടർച്ചയായ 32-ാം ദിവസവും പെട്രോൾ വിലയിൽ മാറ്റമില്ല. അതേ സമയം ഡീസൽ വില ലിറ്ററിന് 22 പൈസ കുറഞ്ഞു. തിരുവനന്തപുരത്ത് പെട്രോളിന് 103.82 രൂപയും കൊച്ചിയിൽ പെട്രോളിന് 101.94 രൂപയും നിലവിലെ വില. പുതുക്കിയ നിരക്ക് പ്രകാരം തിരുവനന്തപുരത്ത് ഡീസലിന് 96.26 രൂപയും കൊച്ചിയിൽ 94.49 രൂപയുമാണ്.

അതേ സമയം ചൊവ്വാഴ്‌ച പാചക വാതകത്തിന്‍റെ വില വർധിപ്പിച്ചിരുന്നു. ഗാർഹിക ഉപയോഗത്തിനുള്ള സിലിണ്ടറുകൾക്ക് 25 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകൾക്ക് നൽകേണ്ട തുക 866.50 ആയി. എന്നാൽ വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് അഞ്ച് രൂപ കുറച്ചു. സിലിണ്ടറൊന്നിന് അഞ്ച് രൂപയാണ് കുറച്ചത്.

പുതുക്കിയ വില പ്രകാരം കൊച്ചിയിൽ 1618 രൂപയാണ് സിലിണ്ടറൊന്നിന് നൽകേണ്ടി വരിക. കഴിഞ്ഞ രണ്ട് മാസത്തിനിടെ പാചക വാതകത്തിന് 150 രൂപയോളമാണ് വര്‍ധിപ്പിച്ചിട്ടുണ്ട്. ജൂൺ 2020 മുതൽ കേന്ദ്രസർക്കാർ എൽപിജി സബ്‌സിഡി ഉപഭോക്താക്കളുടെ അക്കൗണ്ടിൽ നേരിട്ട് നിക്ഷേപിക്കുന്ന പദ്ധതി നിർത്തലാക്കിയിരുന്നു.

READ MORE:പാചകവാതക വിലയിൽ വർധനവ്; സിലിണ്ടറിന് 25 രൂപ കൂട്ടി

ABOUT THE AUTHOR

...view details