തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഇന്ധന വില വർധിച്ചു. പെട്രോൾ ലിറ്ററിന് 29 പൈസയും ഡീസലിന് 31 പൈസയുമാണ് കൂടിയത്. അടുത്തിടെ ഡീസൽ വിലയിൽ ഉണ്ടായ ഏറ്റവും വലിയ വർധനവാണിത്.
സംസ്ഥാനത്ത് ഇന്നും ഇന്ധനവില കൂടി,വര്‍ധന മെയ് 4 നിപ്പുറം 24ാം തവണ - പെട്രോള്‍ വില കൂടി
തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 98 രൂപ 39 പൈസയും ഡീസലിന് 93 രൂപ 74 പൈസയുമായി.
വീണ്ടും കൂടി ഇന്ധനവില
also read:പെട്രോള്‍ പമ്പുകളില്‍ പ്രധാനമന്ത്രിയുടെ ചിത്രം പതിച്ച പരസ്യം നീക്കാൻ ഉത്തരവ്
തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 98 രൂപ 39 പൈസയും ഡീസലിന് 93 രൂപ 74 പൈസയുമാണ്. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 96 രൂപ 51 പൈസയും ഡീസലിന് 91 രൂപ 97 പൈസയുമായി. മെയ് നാലിന് ശേഷം ഇരുപത്തിനാലാം തവണയാണ് എണ്ണവില വർധിപ്പിക്കുന്നത്.