കേരളം

kerala

ETV Bharat / city

ഇന്ധന വിലയില്‍ നേരിയ കുറവ് - petrol price decline news

തിരുവനന്തപുരത്ത് പെട്രോൾ വില 103.69 ഉം ഡീസൽ വില 95.68 ഉം ആണ്

ഇന്ധന വില കുറഞ്ഞു വാര്‍ത്ത  പെട്രോള്‍ വില കുറഞ്ഞു വാര്‍ത്ത  പെട്രോള്‍ വില നേരിയ കുറവ് വാര്‍ത്ത  ഡീസല്‍ വില കുറഞ്ഞു വാര്‍ത്ത  ഡീസല്‍ വില വാര്‍ത്ത  ഇന്ധന വില വാര്‍ത്ത  പെട്രോള്‍ വില വാര്‍ത്ത  പെട്രോള്‍  ഡീസല്‍  petrol price  fuel price  petrol  diesel  fuel price  fuel price decine  fuel price reduce  petrol price decline news  diesel price decline news
രാജ്യത്ത് ഇന്ധന വിലയില്‍ നേരിയ കുറവ്

By

Published : Aug 24, 2021, 8:07 AM IST

Updated : Aug 24, 2021, 1:23 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ പെട്രോൾ ഡീസൽ വിലയിൽ നേരിയ കുറവ്. പെട്രോളിനും ഡീസലിനും 15 പൈസ വീതമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോൾ വില 103.69 ഉം ഡീസൽ വില 95.68 ഉം ആണ്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില തുടർച്ചയായി കുറയുന്നതിനിടെയാണ് സംസ്ഥാനത്ത് ഇന്ധന വിലയിലെ നേരിയ മാറ്റം.

രാജ്യത്തെ പ്രധാന നഗരങ്ങളിലും ഇന്ധന വിലയില്‍ നേരിയ കുറവുണ്ട്. ഡൽഹിയിൽ പെട്രോളിനും ഡീസലിനും 15 പൈസ കുറഞ്ഞ് പെട്രോള്‍ ലിറ്ററിന് 101.49 രൂപയും ഡീസലിന് 88.92 രൂപയുമായി. മുംബൈയിൽ പെട്രോളിന് 14 പൈസ കുറഞ്ഞ് ലിറ്ററിന് 107.52 രൂപയായി. ഡീസലിന് 96.48 രൂപയാണ്. 16 പൈസയാണ് ഡീസലിന് കുറഞ്ഞത്.

ചെന്നൈയിൽ ഒരു ലിറ്റർ പെട്രോളിന് 99.20 രൂപയാണ് വില. 12 പൈസയാണ് ചെന്നൈയില്‍ കുറഞ്ഞത്. 14 പൈസ കുറഞ്ഞതോടെ ഒരു ലിറ്റർ ഡീസലിന്‍റെ വില 93.52 രൂപയായി. കൊൽക്കത്തയിൽ പെട്രോളിന് 11 പൈസ കുറഞ്ഞ് 101.82 രൂപയായി. ഡീസലിന് 15 പൈസയാണ് കുറഞ്ഞത്. 91.98 രൂപയാണ് ഒരു ലിറ്റര്‍ ഡീസലിന്‍റെ വില. ഭോപ്പാലിൽ പെട്രോളിന് 109.91 രൂപയും ഡീസലിന് 97.72 രൂപയുമാണ്. യഥാക്രമം 15 പൈസയും 16 പൈസയുമാണ് കുറഞ്ഞത്.

ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയുൾപ്പെടെയുള്ള എണ്ണ വിപണന കമ്പനികളാണ് ഇന്ധന വില പുതുക്കുന്നത്. മൂല്യവർധിത നികുതികൾ, പ്രാദേശിക, ചരക്ക് ചാർജുകൾ എന്നിവയെ ആശ്രയിച്ച് സംസ്ഥാനങ്ങൾക്കും നഗരങ്ങൾക്കും വ്യത്യസ്‌ത ഇന്ധന വിലയാണ്.

Read more: 'നിരത്തില്‍' മാത്രമല്ല 'ആകാശത്തും' ഇന്ധന വില കൂട്ടി കേന്ദ്രം ; 30% വര്‍ധന

Last Updated : Aug 24, 2021, 1:23 PM IST

ABOUT THE AUTHOR

...view details