തിരുവനന്തപുരം:ആര്യങ്കോട് പൊലീസ് സ്റ്റേഷന് നേരെ പെട്രോൾ ബോംബ് ആക്രമണം. ബൈക്കിലെത്തിയ രണ്ടംഗസംഘമാണ് ആക്രമണം നടത്തിയത്. രാവിലെ പതിനൊന്നരയോടെയാണ് സംഭവം. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
പെട്രോൾ നിറച്ച കുപ്പിയുമായി ബൈക്കിലെത്തിയ സംഘം സ്റ്റേഷന് നേരെ കുപ്പി വലിച്ചെറിയുകയായിരുന്നു. രണ്ടു കുപ്പികളാണ് വലിച്ചെറിഞ്ഞത്. ഒരു കുപ്പി പൂർണമായും പൊട്ടിത്തെറിച്ചു. തീ കത്തിച്ച് എറിയാത്തത് വൻ ദുരന്തം ഒഴിവായി.
ആക്രമണത്തിൽ പൊലീസ് സ്റ്റേഷന്‍റെ മുൻപിൽ നിർത്തിയിട്ടിരുന്ന ഒരു ജീപ്പിന്‍റെ ഗ്ലാസ് പൊട്ടിയിട്ടുണ്ട്. പെരിങ്കടവിള ഭാഗത്തുനിന്നാണ് സംഘം എത്തിയത്. ആക്രമണത്തിനു ശേഷം
ആര്യങ്കോട് പൊലീസ് സ്റ്റേഷന് നേരെ പെട്രോൾ ബോംബാക്രമണം - petrol bomb attack on arayankod police station
ബൈക്കിലെത്തിയ രണ്ടംഗസംഘമാണ് ആക്രമണം നടത്തിയത്
ആര്യൻകോട് പൊലീസ് സ്റ്റേഷന് നേരെ പെട്രോൾ ബോംബ് ആക്രമണം
Last Updated : Jan 18, 2022, 3:16 PM IST