കേരളം

kerala

ETV Bharat / city

ഐഎസ്‌ആർഒ ചാരക്കേസ് മുന്‍ സിബിഐ ഉദ്യോഗസ്ഥന്‍ അട്ടിമറിച്ചെന്ന ഹര്‍ജിയില്‍ വിധി 20ന് - s vijayan petition latest news

ഐഎസ്‌ആർഒ ഗൂഢാലോചന കേസിലെ ഒന്നാം പ്രതി എസ്‌ വിജയനാണ് ഹർജി നൽകിയത്.

ഐഎസ്‌ആർഒ ചാരക്കേസ് പുതിയ വാര്‍ത്ത  ഐഎസ്‌ആർഒ ചാരക്കേസ് മുന്‍ സിബിഐ ഉദ്യോഗസ്ഥന്‍ വാര്‍ത്ത  ചാരക്കേസ് എസ്‌ വിജയന്‍ ഹര്‍ജി വാര്‍ത്ത  തിരുവനന്തപുരം സിജിഎം കോടതി വാര്‍ത്ത  നമ്പി നാരായണ്‍ പുതിയ വാര്‍ത്ത  ചാരക്കേസ് പുതിയ വാര്‍ത്ത  നമ്പി നാരായണ്‍ ചാരക്കേസ് പുതിയ വാര്‍ത്ത  ചാരക്കേസ് അട്ടിമറി വാര്‍ത്ത  ചാരക്കേസ് എസ്‌ വിജയന്‍ ഹര്‍ജി വാര്‍ത്ത  isro spy case latest news  isro spy case former cbi official petition news  nambi narayan isro spy case news  s vijayan petition latest news  cjm court trivandrum news
ഐഎസ്‌ആർഒ ചാരക്കേസ് മുന്‍ സിബിഐ ഉദ്യോഗസ്ഥന്‍ അട്ടിമറിച്ചെന്ന ഹര്‍ജിയില്‍ വിധി 20ന്

By

Published : Sep 8, 2021, 3:57 PM IST

തിരുവനന്തപുരം: ഐഎസ്‌ആർഒ ചാരക്കേസ് മുൻ സിബിഐ ഉദ്യോഗസ്ഥൻ അട്ടിമറിച്ചുവെന്നും ഇയാൾക്കെതിരെ കേസ് എടുക്കണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ വാദം പൂർത്തിയായി. സെപ്റ്റംബർ 20ന് കോടതി വിധി പറയും. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിച്ചത്.

നമ്പി നാരായണൻ്റെ സ്വാധീനത്തിൽ വഴങ്ങി ഹരിവത്സൻ കേസ് ശരിയായ രീതിയിൽ അന്വേഷിച്ചില്ല എന്നാണ് ഹർജിയിലെ ആരോപണം. എന്നാൽ ഇത്തരം സ്വകാര്യ ഹർജി നൽകുവാൻ പരാതിക്കാരന് നിയമപരമായ അവകാശം ഇല്ലെന്നാണ് സിബിഐ കോടതിൽ വാദിച്ചത്. ഐഎസ്‌ആർഒ ഗൂഢാലോചന കേസിലെ ഒന്നാം പ്രതി എസ്‌ വിജയനാണ് ഹർജി നൽകിയത്.

പവർ ഓഫ് അറ്റോർണി മുഖേന കോടിക്കണക്കിന് രൂപയുടെ ഭൂമി നൽകിയതിൻ്റെ രേഖകകളും ഭൂമിയുടെ ബാധ്യത സർട്ടിഫിക്കറ്റുകളും വിജയൻ സമർപ്പിച്ച ഹർജിയിൽ ഹാജരാക്കിയിട്ടുണ്ട്. ചാരക്കേസ് അട്ടിമറിക്കാൻ സിബിഐ ഉദ്യോഗസ്ഥൻ കൂട്ടുനിന്നു എന്ന ആരോപണത്തിനും വ്യക്തമായ രേഖകൾ ഹർജിയിൽ സമർപ്പിച്ചിട്ടുണ്ടെന്നാണ് പരാതിക്കാരൻ്റെ നിലപാട്.

Read more: 'നമ്പി നാരായണൻ ഉദ്യോഗസ്ഥരെ സ്വാധീനിച്ചു;' ഹർജി സിജെഎം കോടതിയുടെ പരിധിയിൽ വരില്ലെന്ന് സിബിഐ

ABOUT THE AUTHOR

...view details