തിരുവനന്തപുരം : 'ഒരു സങ്കീര്‍ത്തനം പോലെ' എന്ന കൃതിയെഴുതാന്‍ എല്ലാ പിന്തുണയും നല്കി തന്നെ പ്രോത്സാഹിപ്പിച്ചത് പ്രമുഖ നോവലിസ്റ്റ് കെ.സുരേന്ദ്രനായിരുന്നുവെന്ന് മലയാളത്തിന്റെ പ്രിയ സാഹിത്യകാരന് പെരുമ്പടവം ശ്രീധരന്. ദസ്തയേവ്സ്കി സൃഷ്ടിച്ചിട്ടുള്ള കഥാപാത്രങ്ങളെക്കാള്‍ മികച്ച കഥാപാത്രം അദ്ദേഹം തന്നെ ആയിരിക്കും എന്ന മനസിന്റെ തോന്നലില്‍ നിന്നാണ് സങ്കീര്‍ത്തനം പോലെ പിറവിയെടുക്കുന്നത്.
നോവലെഴുതാനുള്ള ആശയം സുരേന്ദ്രനുമായി പങ്കുവച്ചപ്പോള്‍ ശ്രീധരന് അതിനുകഴിയും എന്നാണ് അദ്ദേഹം പറഞ്ഞത്. അത് നോവലെഴുതാനുള്ള ആത്മവിശ്വാസം വര്‍ധിപ്പിച്ചു. രചന പൂര്‍ത്തിയാക്കി വായിക്കാനായി സുരേന്ദ്രനെ ഏല്‍പ്പിച്ചു. വായിച്ചുകഴിഞ്ഞ ശേഷം ഗ്രേറ്റ് വര്‍ക്ക് എന്നാണ് സുരേന്ദ്രന് അഭിപ്രായപ്പെട്ടത്. കളിയാക്കിയതാണോ എന്നറിയാന്‍ വീണ്ടും ചോദിച്ചപ്പോള്‍ സുരേന്ദ്രന് ഗ്രേറ്റ് വര്‍ക്ക് എന്ന് വീണ്ടും ആവര്‍ത്തിച്ചു.