തിരുവനന്തപുരം:കൊറോണ ബാധിത പ്രദേശങ്ങളിൽ നിന്നെത്തി ആരോഗ്യ വകുപ്പിനെ അറിയിക്കാത്തവരെ പിടികൂടാൻ കർശന നടപടിയെടുക്കുമെന്ന് മന്ത്രി കെ.കെ ശൈലജ. രോഗവ്യാപനത്തിന് ഇവർ കാരണമായാൽ അത് കുറ്റകൃത്യമായി കണക്കാക്കേണ്ടി വരും. ബലമായി പിടികൂടി നിരീക്ഷണത്തിലാക്കേണ്ടി വരുന്നത് ദൗർഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു.
കൊറോണ ബാധിത മേഖലകളില്‍ നിന്നെത്തിയവര്‍ ആശുപത്രിയിലെത്തിയില്ലെങ്കില്‍ കര്‍ശന നടപടി - കൊറോണ കേരളത്തില്‍
രോഗവ്യാപനത്തിന് ഇവർ കാരണമായാൽ അത് കുറ്റകൃത്യമായി കണക്കാക്കേണ്ടി വരുമെന്ന് മന്ത്രി കെ.കെ ശൈലജ
കൊറോണ ബാധിത മേഖലകളില്‍ നിന്നെത്തിയവര്‍ ആശുപത്രിയിലെത്തിയില്ലെങ്കില്‍ കര്‍ശന നടപടി
രോഗബാധിത പ്രദേശങ്ങളിൽ നിന്ന് വന്നവർ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ അപൂർവം ചിലർ ഒളിച്ചു നടക്കുകയാണ്. ഇത് അത്യന്തം ആപത്താണ്. തീരെ അനുസരിക്കാതെ വരുമ്പോൾ ഇത് കുറ്റകരമായി കാണേണ്ടി വരും. 28 ദിവസത്തെ വീട്ടു നിരീക്ഷണമാണ് പറയുന്നത്. സ്വന്തം സുരക്ഷയ്ക്കും സമൂഹത്തിന്‍റെ സുരക്ഷയ്ക്കും ഇവർ ആരോഗ്യ വകുപ്പിനോട് സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.