കേരളം

kerala

ETV Bharat / city

പെൻഷൻ മുടങ്ങിയിട്ട് ഒരു വര്‍ഷം; 95കാരന്‍റെ ജീവിതം പ്രതിസന്ധിയില്‍ - പെൻഷൻ പ്രശ്‌നങ്ങള്‍

കാട്ടാക്കട സ്വദേശി ബാലകൃഷ്ണപിള്ളയ്‌ക്ക് മുൻകാലങ്ങളിൽ പതിവായി പെൻഷൻ വന്നിരുന്നെങ്കിലും ഈ ദുരിത കാലത്ത് പെൻഷൻ മുടങ്ങിയത് ജീവിതത്തെ വഴിമുട്ടിച്ചിരിക്കുകയാണ്

pension pending issue  pension issue  trivandrum pension issue  പെൻഷൻ മുടങ്ങുന്നു  പെൻഷൻ പ്രശ്‌നങ്ങള്‍  തിരുവനന്തപുരം വാര്‍ത്തകള്‍
പെൻഷൻ മുടങ്ങിയിട്ട് ഒരു വര്‍ഷം; 95 കാരന്‍റെ ജീവിതം പ്രതിസന്ധിയില്‍

By

Published : Nov 3, 2020, 3:35 PM IST

Updated : Nov 3, 2020, 7:07 PM IST

തിരുവനന്തപുരം:കാട്ടാക്കട സ്വദേശിയായ ബാലകൃഷ്ണൻ എന്ന 95കാരന് പെൻഷൻ കിട്ടിയിട്ട് ഒരുവർഷത്തിലധികമാകുമ്പോഴും അധികൃതർ മൗനത്തിൽ തന്നെ. കൊവിഡ് കാലത്ത് മരുന്ന് വാങ്ങാൻ പോലും പണമില്ലാതെ ഏറെ ദുരിതത്തിലാണ് ഈ വയോധികൻ. നിരവധിതവണ അധികൃതരോട് രേഖാമൂലവും അല്ലാതെയും സൂചിപ്പിച്ചെങ്കിലും നാളിതുവരെ ഒരു ഫലവും കണ്ടില്ല.

പെൻഷൻ മുടങ്ങിയിട്ട് ഒരു വര്‍ഷം; 95കാരന്‍റെ ജീവിതം പ്രതിസന്ധിയില്‍

തട്ടുകട നടത്തുന്ന മകന്‍റെ തുച്ഛമായ വരുമാനത്തിലാണ് നാലംഗ കുടുംബം ജീവിക്കുന്നത്. ഭാര്യ സത്യഭാമക്ക് പെൻഷൻ ലഭിക്കുന്നുണ്ടെങ്കിലും തന്‍റെ പെൻഷൻ മുടങ്ങാനുള്ള കാരണം ഇപ്പോഴും വ്യക്തമല്ലെന്ന് ഈ വൃദ്ധൻ പറയുന്നു. ബാലകൃഷ്ണപിള്ളയ്‌ക്ക് മുൻകാലങ്ങളിൽ പതിവായി പെൻഷൻ വന്നിരുന്നെങ്കിലും ഈ ദുരിത കാലത്ത് പെൻഷൻ മുടങ്ങിയത് ജീവിതത്തെ വഴിമുട്ടിച്ചിരിക്കുകയാണ്.

അതേസമയം രേഖകൾ പുതുക്കുന്നതിനുള്ള പിഴവ് ആയിരിക്കാം സംഭവിച്ചതെന്നും അടിയന്തരമായി പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു. 60 വയസിന് മുകളിലുള്ളവർക്ക് വീടിന് പുറത്തിറങ്ങാൻ അനുവാദമില്ലാത്ത ഈ കാലഘട്ടത്തിൽ അവർക്കുള്ള അവകാശങ്ങൾ ഉത്തരവാദിത്വത്തോട് കൂടി വീട്ടിൽ എത്തിച്ചു നല്‍കാൻ അധികൃതര്‍ തയാറാകണമെന്നാണ് ഇവരുടെ ആവശ്യം.

Last Updated : Nov 3, 2020, 7:07 PM IST

ABOUT THE AUTHOR

...view details