തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ ബേബി ഡാം ബലപ്പെടുത്തുന്നതിന് 15 മരങ്ങള്‍ മുറിയ്ക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കി ഉത്തരവിരക്കിയതില്‍ വിശദീകരണം നല്‍കി പിസിസിഎഫ്. ഉത്തരവിറക്കിയ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സെര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ബെന്നിച്ചന്‍ തോമസ് ഐഎഫ്എസാണ് സര്‍ക്കാരിന് വിശദീകരണം നല്‍കിയിരിക്കുന്നത്.
സെക്രട്ടറി തല യോഗത്തിന്‍റെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയതെന്നാണ് ബെന്നിച്ചന്‍ നല്‍കിയിരിക്കുന്ന വിശദീകരണം. വനം വകുപ്പിന്‍റേയും ജല വകുപ്പിന്‍റേയും സെക്രട്ടറിമാരുടെ യോഗത്തിലാണ് ഇത്തരമൊരു തീരുമാനമെടുത്തത്.
ഈ യോഗത്തില്‍ ഉത്തരവിറക്കാന്‍ തന്നെ ചുമതല ഏല്‍പ്പിക്കുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയതെന്നും പിസിസിഎഫ് നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കുന്നു.
ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
മരം മുറിക്കുന്നതിനായി തമിഴ്‌നാട് സര്‍ക്കാര്‍ അപേക്ഷ നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് മൂന്ന് മാസം മുമ്പ് നടന്ന് യോഗത്തില്‍ അനുമതി നല്‍കാന്‍ തീരുമാനിച്ചതെന്നും വിശദീകരണത്തില്‍ വ്യക്തമാക്കുന്നുണ്ട്. സര്‍ക്കാരിന്‍റെ ആവശ്യപ്രകാരമാണ് പിസിസിഎഫ് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിയ്ക്കുന്നത്.
റിപ്പോർട്ട് തള്ളി സർക്കാർ
വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയവും പിസിസിഎഫ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പിസിഎഫിന്‍റെ പ്രാഥമിക റിപ്പോര്‍ട്ട് സര്‍ക്കാര്‍ തള്ളുകയാണ് ചെയ്‌തത്. സെക്രട്ടറിതല യോഗത്തില്‍ ഇത്തരമൊരു നിര്‍ണായക തീരുമാനമെടുത്തപ്പോള്‍ മുഖ്യമന്ത്രിയുടേയോ മന്ത്രിമാരുടേയോ ഓഫിസിനെ അറിയിച്ചിരുന്നില്ല.
ഇത് ഗുരുതര വീഴ്‌ചയാണെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഉത്തരവ് മരവിപ്പിയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതും. ഉത്തരവിന് പിന്നിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയുണ്ട്.
Read more: മരങ്ങള്‍ മുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയത് വനംമന്ത്രി അറിയാതെ; നടപടി വിവാദത്തിൽ