കേരളം

kerala

ETV Bharat / city

പി.സി വിഷ്‌ണുനാഥ് യുഡിഎഫിന്‍റെ സ്‌പീക്കര്‍ സ്ഥാനാര്‍ഥി - പിസി വിഷ്‌ണുനാഥ് യുഡിഎഫ് സ്ഥാനാര്‍ഥി വാര്‍ത്ത

യുഡിഎഫ് സ്ഥാനാര്‍ഥിയായി പി.സി വിഷ്‌ണുനാഥ് പത്രിക സമർപ്പിച്ചതോടെ സ്‌പീക്കര്‍ തെരഞ്ഞെടുപ്പ് ഏകകണ്ഠമായിരിക്കില്ല.

pc vishnunath udf candidate speaker election news  pc vishnunath speaker candidate for udf news  speaker election latest news  pc vishnunath udf candidate latest news  mb rajesh speaker latest news  പിസി വിഷ്‌ണുനാഥ് സ്‌പീക്കര്‍ സ്ഥാനാര്‍ഥി പുതിയ വാര്‍ത്ത  പിസി വിഷ്‌ണുനാഥ് സ്‌പീക്കര്‍ സ്ഥാനാര്‍ഥി വാര്‍ത്ത  എംബി രാജേഷ് സ്‌പീക്കര്‍ വാര്‍ത്ത  എംബി രാജേഷ് സ്‌പീക്കറാകും വാര്‍ത്ത  സ്‌പീക്കര്‍ തെരഞ്ഞെടുപ്പ് 2021  സ്‌പീക്കര്‍ തെരഞ്ഞെടുപ്പ് പുതിയ വാര്‍ത്ത  പിസി വിഷ്‌ണുനാഥ് യുഡിഎഫ് സ്ഥാനാര്‍ഥി വാര്‍ത്ത  വിഷ്‌ണുനാഥ് യുഡിഎഫ് സ്‌പീക്കര്‍ സ്ഥാനാര്‍ഥി വാര്‍ത്ത
പി.സി വിഷ്‌ണുനാഥ് യുഡിഎഫിന്‍റെ സ്‌പീക്കര്‍ സ്ഥാനാര്‍ഥി

By

Published : May 24, 2021, 12:46 PM IST

തിരുവനന്തപുരം: യുഡിഎഫിന്‍റെ സ്‌പീക്കര്‍ സ്ഥാനാർഥിയായി പി.സി വിഷ്‌ണുനാഥിനെ പ്രഖ്യാപിച്ചു. പി.സി വിഷ്‌ണുനാഥ് പത്രിക സമർപ്പിച്ചു. നാളെ രാവിലെ 9 മണിക്കാണ് സ്‌പീക്കർ തെരഞ്ഞെടുപ്പ്. എം.ബി രാജേഷാണ് ഇടതുമുന്നണിയുടെ സ്‌പീക്കർ സ്ഥാനാർഥി. എൽഡിഎഫിന് 99 ഉം യുഡിഎഫിന് 41 ഉം അംഗങ്ങളുള്ളതിനാൽ എം.ബി രാജേഷ് സ്‌പീക്കറാകുമെന്ന് ഉറപ്പാണ്. തൃത്താല നിയോജക മണ്ഡലത്തിൽ നിന്ന് വിജയിച്ചാണ് എം.ബി രാജേഷ് നിയമസഭയിലെത്തിയത്. കൊല്ലം കുണ്ടറയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയാണ് പിസി വിഷ്‌ണുനാഥ്.

Read more: ലോക്‌സഭാ പരിചയത്തില്‍ എംബി രാജേഷ് സ്‌പീക്കറാകും, ഹാട്രിക് ജയവുമായി ചിറ്റയം ഡെപ്യൂട്ടി

നിയമസഭയിൽ എത്തുമ്പോൾ തന്നെ ഒരാൾ സ്‌പീക്കറാകുന്നത് ഇതാദ്യമാണ്. സഭയിലെ ആദ്യ അവസരത്തിൽ സ്‌പീക്കറായ മറ്റു രണ്ടുപേർ ടി.എസ് ജോണും കെ.സി ജോസഫുമാണ്. ഇരുവരും എംഎൽഎ എന്ന നിലയിൽ ആദ്യ ടേമിന്‍റെ അവസാന കാലത്താണ് സ്‌പീക്കറായത്.

Also read: പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന്

ABOUT THE AUTHOR

...view details