തിരുവനന്തപുരം:വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ കേരള ജനപക്ഷം നേതാവ് പി.സി. ജോർജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ ഷാജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇന്ന് പുലര്‍ച്ചെ (01.05.2022) അഞ്ച് മണിയോടെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്. ഡി.ജി.പി അനിൽകാന്തിന്റെ നിർദേശപ്രകാരമാണ് നടപടി. പി.സി. ജോര്‍ജിനെതിരെ നടപടി ആവശ്യപ്പെട്ട് നിരവധി സംഘടനകൾ പരാതി നൽകിയിരുന്നു.
മത വിദ്വേഷ പ്രസംഗം: പി.സി ജോർജ് പൊലീസ് കസ്റ്റഡിയില്‍
പുലർച്ചെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
യൂത്ത് ലീഗ്, ഡി.വൈ.എഫ്.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി, പോപുലർ ഫ്രണ്ട് തുടങ്ങിയ സംഘടനകൾ പി.സി. ജോർജിനെതിരെ പരാതി നല്‍കിയിരുന്നു. വിദ്വേഷ പ്രസംഗത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. കേരളത്തിന്റെ മത-സാമുദായിക സൗഹാര്‍ദ അന്തരീക്ഷത്തിനെ മലീമസമാക്കുന്ന വർഗീയ വിദ്വേഷ പ്രസംഗം നടത്തിയ പി.സി. ജോര്‍ജിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എന്‍. അരുണ്‍ സെക്രട്ടറി ടി.ടി. ജിസ്മോന് എന്നിവരും ആവശ്യപ്പെട്ടിരുന്നു.
മതസ്പർധ വളർത്താൻ ശ്രമിച്ച ജോർജിനെതിരെ കർശനനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള മുസ്ലിം ജമാ അത്ത് കൗൺസിലും മുസ്ലിം യൂത്ത് ലീഗും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലവുമാണ് ഡി.ജി.പിക്ക് പരാതി നൽകിയത്. വർഗീയപരാമർശങ്ങൾക്കെതിരെ പി.ഡി.പിയും പൊലീസിൽ പരാതി നൽകിയിരുന്നു. സംസ്ഥാന ട്രഷറർ എം.എസ്. നൗഷാദാണ് ഡി.ജി.പിക്കും കോട്ടയം ജില്ല പൊലീസ് മേധാവിക്കും പരാതി നൽകിയത്.