തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ പുഴുവരിച്ച രോഗി മരിച്ചു. വട്ടിയൂർകാവ് സ്വദേശി അനിൽകുമാർ (54) ആണ് മരിച്ചത്. കൃത്യമായ പരിചരണം അനിൽ കുമാറിന് ലഭിച്ചിരുന്നില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു.
കഴിഞ്ഞ വർഷം കൊവിഡ് പോസിറ്റീവായി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചപ്പോഴായിരുന്നു സംഭവം. രോഗം ഭേദമായി വീട്ടിൽ എത്തിയപ്പോഴാണ് ശരീരം പുഴുവരിച്ച നിലയിൽ കണ്ടത്. ഡയപ്പർ മാറ്റാത്തതിനെ തുടർന്ന് ഉണ്ടായ മുറിവ് ഭേദമായിരുന്നില്ലെന്ന് മകൾ പറഞ്ഞു.