കേരളം

kerala

ETV Bharat / city

കെഎസ്ആർടിസി ബസുകളിലെ കണ്ടക്ടർ സീറ്റിൽ യാത്രക്കാര്‍ക്ക് ഇരിക്കാനാകില്ല - കെഎസ്‌ആര്‍ടിസി വാര്‍ത്തകള്‍

ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ കണ്ടക്ടർ സീറ്റിൽ  യാത്രാക്കാരെ അനുവദിക്കേണ്ടെന്ന് കെഎസ്ആർടിസി എക്സിക്യൂട്ടീവ് ഡയറക്ടർ യൂണിറ്റ് ഓഫിസർമാർക്ക് നിർദേശം നൽകി

KSRTC bus news  KSRTC latest news  കെഎസ്‌ആര്‍ടിസി വാര്‍ത്തകള്‍  ബസ്‌ സര്‍വീസ്
കെഎസ്ആർടിസി ബസുകളിലെ കണ്ടക്ടർ സീറ്റിൽ യാത്രക്കാര്‍ക്ക് ഇരിക്കാനാകില്ല

By

Published : Jun 3, 2020, 8:41 PM IST

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ കണ്ടക്ടർ സീറ്റിൽ നിന്നും യാത്രാക്കാരെ ഒഴിവാക്കി. രണ്ട് പേർക്കിരിക്കാവുന്ന കണ്ടക്ടർ സീറ്റിൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ യാത്രാക്കാരെ അനുവദിക്കേണ്ടെന്ന് കെഎസ്ആർടിസി എക്സിക്യൂട്ടീവ് ഡയറക്ടർ യൂണിറ്റ് ഓഫിസർമാർക്ക് നിർദേശം നൽകി. കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. അന്തർ ജില്ലാ സർവീസുകൾ ആരംഭിച്ചപ്പോൾ എല്ലാ സീറ്റുകളിലും യാത്രാക്കാർക്ക് ഇരുന്നുള്ള യാത്ര അനുവദിച്ചിരുന്നു. എന്നാൽ സാമൂഹിക അകലം പാലിക്കാതെയുള്ള യാത്രയിൽ ആശങ്കയറിയിച്ച് കെഎസ്ആർടിസി ജീവനക്കാരുടെ സംഘടനകൾ രംഗത്തെത്തിയിരുന്നു.

ABOUT THE AUTHOR

...view details