തിരുവനന്തപുരം: ദുരിതങ്ങളുടെ കഥയാണ് തിരുവനന്തപുരം പനത്തുറയിലെ തൊണ്ട് തല്ലൽ തൊഴിലാളികൾക്ക് ഈ തെരഞ്ഞെടുപ്പ് കാലത്ത് പറയാനുള്ളത്. അധ്വാനത്തിന് വേണ്ടത്ര കൂലി ലഭിക്കുന്നില്ല. പകലന്തിയോളം പണിയെടുത്താൽ ഒരു ദിവസം കിട്ടുന്നത് വെറും 60 രൂപ. വർഷങ്ങളായി ഇതാണ് അവസ്ഥ.
പകലന്തിയോളം വിയര്‍പ്പൊഴുക്കണം; കിട്ടുന്നത് വെറും 60 രൂപ - തൊഴില്‍ പ്രശ്‌നം
തൊണ്ടു തല്ലല്‍ തൊഴിലാളികളുടെ ജീവിതം ദുരിത പൂര്‍ണം
കൂലി കൂടുതൽ ചോദിച്ചാൽ ഉള്ള ജോലി പോലും ഇല്ലാതാകുന്ന സ്ഥിതി. പരാതി പറഞ്ഞു മടുത്തതല്ലാതെ. ആരും തിരിഞ്ഞും നോക്കില്ല. വോട്ട് തേടി വരുമ്പോൾ വാഗ്ദാനങ്ങൾക്ക് ഒരു കുറവും ഇല്ല. എന്നാൽ അതു കഴിഞ്ഞാൽ എല്ലാം പഴയപടിയെന്നും തൊഴിലാളികൾ പറയുന്നു. ഒരു കാലത്ത് നിരവധി പേർ തൊണ്ടു തല്ലുന്ന ജോലി ചെയ്തിരുന്നു ഇവിടെ. എന്നാൽ കൂലി കുറവും മറ്റും കാരണം പുതിയ തലമുറയ്‌ക്ക് ഈ തൊഴിലിനോട് താൽപര്യമില്ല. യന്ത്രങ്ങൾ വന്നതും തിരിച്ചടിയായി.ഇനിയൊരു തെരഞ്ഞെടുപ്പ് കാലത്ത് സങ്കടങ്ങൾ പറയാൻ ഈ തൊഴിൽ ഉണ്ടാകുമോ എന്നു പോലും ഉറപ്പില്ല ഈ തൊഴിലാളികൾക്ക്.