തിരുവനന്തപുരം: കേരളത്തെ നടുക്കിയ മഹാപ്രളയത്തില്‍ തകര്‍ന്ന പമ്പ ത്രിവേണി നവീകരണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലേക്ക്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ജലസേചന മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.
പമ്പ ത്രിവേണി പ്രളയ തകർച്ച; ഓഗസ്റ്റ് 14ലേക്ക് മൂന്ന് വർഷം
2018 ഓഗസ്റ്റിലുണ്ടായ പ്രളയത്തില്‍ പമ്പ ത്രിവേണി നടപ്പാലത്തിന്‍റെ താഴ്ഭാഗം പൂര്‍ണമായി നദിയില്‍ പതിച്ചതിനാല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടിലേക്ക് പ്രവേശനം സാധ്യമായിരുന്നില്ല. ഇതു പരിഹരിക്കുന്നതിന്‍റെ ഭാഗമായി നദിയുടെ നീരൊഴുക്ക് പൂർവ സ്ഥിതിയിലാക്കി. പാര്‍ക്കിംഗ് ഗ്രൗണ്ടും നദീതീരവും സംരക്ഷിക്കുന്നതിനായി ഗാബിയോണ്‍ വാളിന്‍റെ നിര്‍മാണം പുരോഗമിക്കുകയാണ്.
ഇതിന്‍റെ നിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്ലാന്‍ ഫണ്ടില്‍ നിന്ന് അനുവദിച്ച 3.86 കോടി രൂപയും അനുബന്ധ പ്രവര്‍ത്തികള്‍ക്ക് തനതു ഫണ്ടില്‍ നിന്നനുവദിച്ച 71 ലക്ഷം രൂപയും ഉപയോഗിച്ചാണ് പമ്പ ത്രിവേണിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നത്.