തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെ വിശദമായി ചോദ്യം ചെയ്യാന്‍ വിജിലന്‍സ് തീരുമാനം. വിജിലന്‍സ് ഡയറക്‌ടര്‍ അനില്‍കാന്തിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കേസിന്‍റെ അന്വേഷണ പുരോഗതി യോഗം വിലയിരുത്തി. വിശദമായി ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളില്‍ തീരുമാനമുണ്ടാകും. അറസ്റ്റിനു മുമ്പ് വിജിലന്‍സ് നിയമോപദേശവും തേടും. റോഡ്സ് ആന്‍റ് ബ്രിഡ്ജസ് കോര്‍പറേഷന്‍ മുന്‍ എം.ഡി മുഹമദ് ഹനീഷിനേയും ചോദ്യം ചെയ്യും.
പാലാരിവട്ടം അഴിമതി : ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യും, ഒളിയമ്പുമായി മുഖ്യമന്ത്രിയും - bdjs on palarivattom
വിജിലന്‍സ് ഡയറക്‌ടറുടെ അധ്യക്ഷതിയില്‍ ചേര്‍ന്ന യോഗത്തിലാണ് വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനം. അഴിമതിയില്‍ പിണറായി സര്‍ക്കാരിനും പങ്കുണ്ടെന്നാരോപിച്ച് ബിഡിജെഎസും രംഗത്ത്.
പാലാരിവട്ടം അഴിമതി : ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യും, മര്യാദയ്‌ക്കല്ലെങ്കില്‍ സര്‍ക്കാര്‍ ഭക്ഷണം കഴിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രിയുടെ ഒളിയമ്പ്
അതിനിടെ അറസ്റ്റ് ചെയ്‌തേക്കാമെന്ന വാർത്തകള്‍ക്ക് പിന്നാലെ ഇബ്രാഹിംകുഞ്ഞിന്‍റെ മൊബൈലുകള്‍ സ്വിച്ച് ഓഫായി. ഈ സമയത്ത് ആലുവയിലായിരുന്നു അദ്ദേഹം. നിര്‍മാണക്കമ്പനിക്ക് 8.25 കോടി രൂപ മുന്‍കൂറായി നല്‍കാന്‍ ഉത്തരവിട്ടത് ഇബ്രാഹിം കുഞ്ഞാണെന്ന കേസിലെ പ്രതിയും മുന്‍ പൊതുമരാമത്ത് സെക്രട്ടറിയുമായ ടി.ഒ സൂരജിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇബ്രാഹിംകുഞ്ഞിന് മേലുള്ള കുരുക്ക് മുറുകിയത്.
Last Updated : Sep 19, 2019, 10:57 PM IST