തിരുവനന്തപുരം : ലോക്ക് ഡൗണിനെ തുടർന്ന് ഭക്തർക്ക് പ്രവേശനം നൽകാതെ അടച്ചിട്ടിരിക്കുന്ന ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ അണുനശീകരണം നടത്തി. ആരാധനായലങ്ങൾക്ക് ഇളവ് നൽകി തുറന്ന് കൊടുക്കുന്നത് സംബന്ധിച്ച് ആലോചനകൾ നടക്കുകയാണ്. ഇതിനു മുന്നോടിയായാണ് ക്ഷേത്രത്തിൽ അണുനശീകരണം നടത്തിയത്. ക്ഷേത്ര കവാടങ്ങളിലും ഓഫിസിലും പൊലീസ് ഗാർഡ് റൂമുകളിലും അണുനശീകരണം നടത്തി.
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ അണുനശീകരണം നടത്തി - padmanabhaswamy temple sanitation
ക്ഷേത്ര കവാടങ്ങളിലും ഓഫിസിലും പൊലീസ് ഗാർഡ് റൂമുകളിലും അണുനശീകരണം നടത്തി. ക്ഷേത്രത്തിനുള്ളിലും വരും ദിവസങ്ങളിൽ സാനിറ്റേഷൻ പ്രവർത്തനങ്ങൾ നടത്തും.
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ അണുനശീകരണം നടത്തി
ക്ഷേത്രത്തിനുള്ളിലും വരും ദിവസങ്ങളിൽ സാനിറ്റേഷൻ പ്രവർത്തനങ്ങൾ നടത്തും. പൊതുമേഖലാ സ്ഥാപനമായ കെഇഎല്ലാണ് അണുനശീകരണത്തിനാവശ്യമായ സാങ്കേതിക സഹായം നൽകുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ സ്ഥിരം സംവിധാനമായി അണുനശീകരണം നടത്താനാണ് ക്ഷേത്ര അധികൃതരുടെ തീരുമാനം.