തിരുവനന്തപുരം: ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‌പശി ഉത്സവത്തിന് നാളെ കൊടിയേറും. മൂന്നാം തീയതിയുള്ള പള്ളിവേട്ടക്ക് ശേഷം നാലിന് വൈകിട്ട് ശംഖുമുഖം തീരത്ത് നടക്കുന്ന ആറാട്ടോടു കൂടിയാണ് ഉത്സവം സമാപിക്കുക.
ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രത്തില്‍ അല്‌പശി ഉത്സവത്തിന് നാളെ കൊടിയേറും - padmanabhaswami temple
ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിലെ ദർശന സമയത്തിൽ നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. വൈകിട്ട് അഞ്ച് മുതൽ ആറ് വരെയാണ് ദർശന സമയം.
ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രം
ഉത്സവത്തിന്‍റെ ഭാഗമായി ഇന്ന് ബ്രഹ്മകലശാഭിഷേകവും ഉത്സവവിളംബരം അറിയിക്കുന്ന തിരുവോലക്കവും നടന്നു. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിലെ ദർശന സമയത്തിൽ നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. വൈകിട്ട് അഞ്ച് മുതൽ ആറ് വരെയാണ് ദർശന സമയം. ആറാട്ട് ദിവസം രാവിലെ 8.30 മുതൽ 10 വരെയാകും ദർശനം.