തിരുവനന്തപുരം:ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിറപുത്തരിക്കുള്ള നെല്‍കതിര്‍ ഇത്തവണയും നിയമസഭയില്‍ നിന്ന്. നിയമസഭ കോമ്പൗണ്ടില്‍ നടത്തിയ കരനെല്‍കൃഷില്‍ നിന്നുള്ള നെല്‍ക്കതിരാണ് ക്ഷേത്രത്തില്‍ എത്തിക്കുക. സ്പീക്കര്‍ എം.ബി.രാജേഷ് നെല്‍കൊയ്ത്ത് ഉദ്‌ഘാടനം ചെയ്‌തു.
കൊയ്‌തെടുത്ത കതിരുകള്‍ തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന് സ്‌പീക്കര്‍ കൈമാറി. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, നിയമസഭ സെക്രട്ടറി എസ്.വി ഉണ്ണികൃഷ്ണന്‍ നായര്‍ എന്നിവരും കൊയ്ത്തില്‍ പങ്കെടുത്തു. ഹരിത പ്രോട്ടോകോള്‍ പാലിക്കുന്നതിന്‍റെ ഭാഗമായാണ് നിയമസഭ പരിസരത്ത് കരനെല്‍കൃഷിയും വിപുലമായ രീതിയില്‍ പച്ചക്കറി കൃഷിയും നടത്തുന്നത്.